അതിര്‍ത്തി തർക്കം രൂക്ഷമായി! ബന്ധവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊന്നു, രക്തം കലർന്ന ഷർട്ടുമായി പോലീസ് സ്റ്റേഷനിലെത്തി പ്രതി ,

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊലപ്പെടുത്തി. പൊന്നാനി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. വര്‍ഷങ്ങളായി സുബ്രഹ്‌മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
സംഭവത്തില്‍ തിരൂര്‍ കോടതിയില്‍ കേസും നിലവനില്‍ക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അയല്‍വാസിയായ പത്തായപറമ്ബില്‍ റിജിന്‍ (32) സുബ്രഹ്‌മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഇതിനിടയില്‍ പ്രതിയായ റിജിന്‍ രക്തം കലര്‍ന്ന ഷര്‍ട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയും അപകടം പറ്റിയതാണന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ പോലീസുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വയോധികനെ മര്‍ദ്ദിച്ച വിവരം വ്യക്തമായത്. തുടര്‍ന്ന് പൊന്നാനി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. രാധയാണ് മരിച്ച സുബ്രഹ്‌മണ്യന്റെ മകന്‍: രഹാന്‍. മുന്‍ എം.പി സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്‌മണ്യന്‍ എന്ന മോഹന.
https://www.facebook.com/Malayalivartha






















