കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി... ഭാര്യയും സഹായികളും അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ഭാര്യയും രണ്ട് സഹായികളും അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് പുറ്റടി അമ്ബലമേട് തൊട്ടാപുരക്കല്‍ സുനിലിന്റെ ഭാര്യയും വണ്ടന്മേട് ഗ്രാമ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര അംഗവുമായ സൗമ്യ സുനില്‍ (33), സുനിലിന്റെ ബൈക്കില്‍ ഒളിപ്പിക്കാന്‍ മയക്കുമരുന്നായ എം.ഡി.എം.എ കൊണ്ടുവന്ന കൊല്ലം വേങ്ങക്കര റഹിയമന്‍സിലില്‍ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കല്‍ അനിമോന്‍ മന്‍സിലില്‍ എസ്. ഷെഫിന്‍ഷാ(24) എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടന്ന കാമുകന്‍ വിനോദിനെ (43) നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കൂടത്തായി മോഡല്‍ ഗൂഢാലോചന നടത്തിയതായും പൊലീസ് പറയുന്നു.
കഴിഞ്ഞ 22ന് രാവിലെയാണ് സൗമ്യയുടെ ഭര്‍ത്താവ് സുനിലിന്റെ ബൈക്കില്‍നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്. ഇടുക്കി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിയരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍നിന്ന് അഞ്ചു ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു.
സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ആളല്ലെന്ന് വ്യക്തമായി. തന്നെ ആരോ കെണിയില്‍ പെടുത്തിയതാകാമെന്ന സുനിലിന്റെ മൊഴിയാണ് ഭാര്യയുടെയും സഹായികളുടെയും അറസ്റ്റിലേക്ക് നയിച്ചത്. ഭര്‍ത്താവിനെ ജയിലിലാക്കി കാമുകനൊപ്പം ജീവിക്കാനുള്ള സൗമ്യയുടെ ഗൂഢ പദ്ധതിയുടെ ഭാഗമായാണ് മയക്കുമരുന്ന് കേസില്‍പ്പെടുത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha






















