പമ്പയാറ്റില്‍ അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി; 50 വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തിനു മുകളില്‍ പഴക്കമുണ്ടെന്ന് പോലീസ്

ആറ്റില്‍ അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. പമ്പയാറ്റില്‍ വീയപുരം ഒന്നാം വാര്‍ഡില്‍ പഞ്ചായത്തു മുക്കിന് സമീപത്തെ വളവില്‍ ഇന്ന് വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം കകണ്ടെത്തിയത്.
50 വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മഞ്ഞ ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിനു മുകളില്‍ പഴക്കം തോന്നിക്കും. മൃതദേഹം അഴുകിയതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കടവില്‍ കുളിക്കാനെത്തിയ ആള്‍ മൃതദേഹം താഴ്ന്ന് കിടക്കുന്നത് കാണുകയും തുടര്‍ന്ന് വീയപുരം പൊലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ കരയ്ക്ക് എടുക്കുകയും ചെയ്തു. ശേഷം ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















