പൊരിഞ്ഞ യുദ്ധം... യുക്രെയ്‌നിലേക്ക് ഇരച്ചുകയറി റഷ്യന്‍ സൈന്യം; പ്രതിരോധിക്കാന്‍ സൈന്യത്തിന് കഴിയാതെ വന്നതോടെ യുക്രെയ്ന്‍ ജനതയും മുന്നോട്ട്; യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും വെടിനിര്‍ത്താതെ റഷ്യ; രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ശ്രമം

റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരവേ യുക്രെയിന്‍ സൈന്യം പകച്ചുപോകുന്ന കാഴ്ചയാണ് കാണുന്നത്. എങ്കിലും 30 ലക്ഷം ജനസംഖ്യയുള്ള കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രെയ്ന്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. കീവിലെ ഉത്തര മേഖലകളില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതായി യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ കവചിത വാഹനങ്ങള്‍ കീവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയെത്തിയെന്നു യുകെ വ്യക്തമാക്കി.
സൈന്യം തോല്‍ക്കുന്നിടത്ത് ജനങ്ങളും പ്രതിരോധം തീര്‍ക്കുന്നുണ്ട്. പെട്രോള്‍ ബോംബുകളുമായി റഷ്യന്‍ സൈന്യത്തെ ചെറുക്കാന്‍ ജനങ്ങളോട് പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു. 18,000 തോക്കുകള്‍ പൗരന്മാര്‍ക്കു കൈമാറിയിട്ടുണ്ട്. യുക്രെയ്ന്‍ സൈന്യത്തിനു കൈമാറാനുള്ള യുഎസിന്റെ ജാവലിന്‍ ടാങ്ക് വേധ മിസൈലുകള്‍ എസ്‌തോണിയയില്‍നിന്നു പുറപ്പെട്ടു. കീവിനു സമീപമുള്ള തന്ത്രപ്രധാനമായ ഹോട്ടമില്‍ വ്യോമത്താവളം റഷ്യ പിടിച്ചു.
200 റഷ്യന്‍ ഹെലികോപ്റ്ററുകള്‍ താവളത്തില്‍ ഇറങ്ങി. ഇവിടെ 200 യുക്രെയ്ന്‍ സൈനികരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു. യുക്രെയ്ന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുടെ അധിനിവേശത്തിനെതിരെ ഇടപെടാന്‍ സ്വന്തം സര്‍ക്കാരുകളെ നിര്‍ബന്ധിക്കണമെന്ന് യൂറോപ്യന്‍ പൗരന്മാരോടു സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു.
സ്വന്തം ജനതയെ കൂട്ടക്കുരുതി ചെയ്യുന്ന സെലെന്‍സ്‌കി സര്‍ക്കാരിനെ താഴെയിറക്കുമെന്നു സൂചന നല്‍കിയ റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, യുക്രെയ്‌നിനെ സഹായിക്കാന്‍ ഒരു വിദേശ സൈന്യവും എത്തില്ലെന്നു പറഞ്ഞു. അതിനിടെ, ചര്‍ച്ചയ്ക്കു തയാറാണെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പുട്ടിനോട് അഭ്യര്‍ഥിച്ചു 'മരണം തടയാനായി നമുക്ക് ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കാം' എന്ന നിര്‍ദേശത്തിന് നവനാസ്തി സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന മറുപടിയാണു റഷ്യ നല്‍കിയത്.
കനത്ത പോരാട്ടം നടക്കുന്ന മേഖലകളില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടെന്നാണു റിപ്പോര്‍ട്ട്. ക്യത്യമായ കണക്കുകള്‍ ലഭ്യമല്ല. ഇന്നലെയും കീവിനു നേരെ രൂക്ഷമായ മിസൈലാക്രമണമുണ്ടായി. ഒരു ഫ്‌ലാറ്റ് തകര്‍ന്നു. 57 സിവിലയന്‍ അടക്കം 194 യുക്രെയ്ന്‍ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടെന്നു യുകെ സായുധസേനാ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. റഷ്യയുടെ ഭാഗത്ത് 450 സൈനികര്‍ക്കു ജീവന്‍ നഷ്ടമായെന്നും യുകെ അറിയിച്ചു.
വ്യാഴാഴ്ച ആക്രമണം തുടങ്ങിയശേഷം 127 പേര്‍ കൊല്ലപ്പെട്ടുവെന്നാണു യുഎന്‍ കണക്ക്. മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും യുഎന്‍ സൂചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 2800 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെയ്ന്‍ ഉപപ്രതിരോധ മന്ത്രി ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. 80 റഷ്യന്‍ ടാങ്കുകള്‍, 516 കവചിത വാഹനങ്ങള്‍, 10 പോര്‍വിമാനങ്ങള്‍, 7 ഹെലികോപ്റ്ററുകള്‍ എന്നിവയും നശിപ്പിച്ചതായി അറിയിച്ചു. റഷ്യ ഇതിനോടു പ്രതികരിച്ചിട്ടില്ല
അതിനിടെ, റഷ്യ അടക്കം രാജ്യങ്ങളില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളും സമാധാന നീക്കങ്ങളും ഊര്‍ജിതമായി. റഷ്യയില്‍ നൂറുകണക്കിനു യുദ്ധവിരുദ്ധ പ്രതിഷേധക്കാര്‍ അറസ്റ്റിലായി. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്, പുട്ടിനു പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നേരിട്ടുള്ള സഹായം കിട്ടാതെ ഒറ്റപ്പെട്ടെങ്കിലും യുക്രെയ്ന്‍ ചെറുത്തുനില്‍ക്കുന്നു. ചര്‍ച്ചയ്ക്കു തയാറാണെന്നും 'നാറ്റോ'യില്‍ ചേരാതെ മാറിനില്‍ക്കാമെന്നും യുക്രെയ്ന്‍ അറിയിച്ചു. ബെലാറൂസിലെ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ചയാകാമെന്നു റഷ്യ വ്യക്തമാക്കിയെങ്കിലും വെടിനിര്‍ത്തലിന്റെ സൂചനയില്ല.
"
https://www.facebook.com/Malayalivartha






















