ഇന്ത്യയുടെ നിലപാട് അനുഗ്രഹം... പുടിന്‍ നരേന്ദ്ര മോദിയെ വിളിച്ചപ്പോള്‍ ആവശ്യപ്പെട്ടത് പിന്തുണ മാത്രം; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുക്രെയ്ന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; നിര്‍ണായക നിലപാടുമായി ഇന്ത്യ വിട്ടുനിന്നു; ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും യുഎഇയും

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിളിച്ചപ്പോള്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. റഷ്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പിന്തുണ ആവശ്യമാണ്. പുടിന് നല്‍കിയ വാക്ക് മോദി പാലിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച യുക്രെയ്ന്‍ പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു.
പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുക്രെയ്‌നില്‍നിന്ന് സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണു റഷ്യ വീറ്റോ ചെയ്തത്. ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും യുഎഇയും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ അറിയിച്ചു.
നാടുവിട്ടു പോയിട്ടില്ലെന്ന വിശദീകരണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും. ട്വിറ്ററില്‍ പങ്കുവച്ച പുതിയ വിഡിയോയിലാണു സെലെന്‍സ്‌കി നിലപാടു പങ്കുവച്ചത്. യുദ്ധം മാനവികതയുടേയും രാഷ്ട്രീയത്തിന്റേയും പരാജയമെന്നു മാര്‍പാപ്പ പ്രതികരിച്ചു. പൈശാചിക ശക്തികള്‍ക്കു മുന്നില്‍ അടിയറവു പറയലാണു യുദ്ധം. ഓരോ യുദ്ധവും ലോകത്തെ മുന്‍പുള്ളതിനേക്കാള്‍ മോശമാക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
1000 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായുധാക്രമണം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് ഇത്രയധികം ആള്‍നാശം ഉണ്ടാകുന്നത് ആദ്യമായാണെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോസ്‌റ്റോമല്‍ വിമാനത്താവളം നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ അറിയിച്ചു. തലസ്ഥാന നഗരം സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രെയ്ന്‍ അറിയിച്ചു.
യുക്രെയ്‌നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. 1500 ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. ഇവരെ ഡല്‍ഹിയിലും മുംബൈയിലും എത്തിക്കാനാണ് ശ്രമം. നാലു അതിര്‍ത്തിരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയുമായി ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലെത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ രാത്രി റുമാനിയയിലേക്ക് പുറപ്പെട്ടു. ഹംഗറിയിലേക്കുള്ള വിമാനം ശനിയാഴ്ച പുറപ്പെടും. അതിര്‍ത്തികളിലെ റോഡു മാര്‍ഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റജിസ്‌ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. ഇതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. എണ്ണൂറിലധികം വിദ്യാര്‍ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം.
പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യവുമായി നാളെ പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ പുറപ്പെടും.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നുവെന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ബങ്കറില്‍ കഴിയുകയാണ് ഇവര്‍.
" f
https://www.facebook.com/Malayalivartha






















