ബവ്‌കോയുടെ പണി പൂട്ടും... സ്വകാര്യ മേഖലയില്‍ മദ്യമൊഴുകും... മദ്യവില്‍പ്പന ബവ് കോയ്ക്ക് പകരം സ്വകാര്യ മേഖലക്ക് തീറെഴുതാന്‍ നീക്കം

ഇക്കൊല്ലം ഏപ്രില്‍ ഒന്നു മുതല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ചരമഗീതം എഴുതും. മദ്യവില്‍പ്പന ബവ് കോയ്ക്ക് പകരം സ്വകാര്യ മേഖലക്ക് തീറെഴുതാനാണ് നീക്കം.
ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും 200 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ തുടങ്ങാനും തീരുമാനിക്കും. കള്ളുഷാപ്പുകള്‍ സ്വകാര്യ മേഖലയിലാണ് ആരംഭിക്കുന്നത്.
ജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും മാത്രം തുടങ്ങാനാണ് തീരുമാനം. ഇത് സര്‍ക്കാര്‍ മേഖലയില്‍ സാധ്യമല്ല. ബിവറേജസ് കോര്‍പറേഷന്‍ നിര്‍ദേശിച്ച 175 ചില്ലറ വില്‍പന ശാലകള്‍ പുതിയതായി അനുവദിക്കില്ല.
അതേസമയം വിനോദ സഞ്ചാര മേഖലകളില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കും. ബവ്‌കോ ഔട്ട്‌ലെറ്റുകള്‍ പുതിയതായി തുടങ്ങുമ്പോള്‍ നാല് കൗണ്ടറിനും വാഹന പാര്‍ക്കിങ്ങിന് സ്ഥലം ഉണ്ടായിരിക്കണം. ബെവ്‌കോ ജന ജീവിതത്തേയോ ഗതാഗതത്തേയോ ബാധിക്കുന്ന സ്ഥലത്ത് ആകരുത്. ഇതോടെ ബവ് കോയുടെ പ്രവര്‍ത്തനം നിലയ്ക്കും.
ഒന്നാം തിയതികളിലെ ബാര്‍ അവധി മാറ്റണമെന്ന ആലോചന ഉണ്ടെങ്കിലും തൊഴിലാളി സംഘടനകള്‍ ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ല. എന്നാലും ഒന്നാം തിയതി എടുത്തു മാറ്റുമെന്ന് തന്നെയാണ് കരുതുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
.സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരുമെന്ന് ഉറപ്പായി. മദ്യനയത്തിലാണ് പബുകള്‍ പ്രഖ്യാപിക്കുക. ഇതിനുള്ള മാര്‍?ഗ നിര്‍ദേശത്തിന്റെ കരടായിട്ടുണ്ട്. പബുകള്‍ തുടങ്ങാന്‍ തങ്ങളെ അനുവദിക്കണമെന്ന ബവ് കോയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് കരട് മാര്‍?ഗ നിര്‍ദേശത്തില്‍. പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം .
ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.
സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവര്‍ക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ടെക്കികളെ കേരളത്തിലെ ഐടി പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
കേരളത്തില്‍ മദ്യ നിയന്ത്രണം നിലവിലുള്ളത് വിനോദ സഞ്ചാരമേലക്കും വ്യവസായങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സര്‍ക്കാര്‍ വിശ്വസിക്കുന്നു.
നിസ്സാന്‍ കമ്പനി കേരളത്തിലെത്തിയപ്പോള്‍ വിനോദോപാധികള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളിലില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നാസ്‌കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.
എക്‌സൈസ് വകുപ്പ് നല്‍കിയ കരട് മാര്‍?ഗ നിര്‍ദേശങ്ങള്‍ സി പി എം ചര്‍ച്ച ചെയ്യും. എല്‍ ഡി എഫിലും കൂടിയാലോചന നടത്തും.അതിനുശേഷം മാറ്റങ്ങള്‍ അനിവാര്യമാണെങ്കില്‍ അതു കൂടി പരി?ഗണിച്ച് മാര്‍ച്ച് 31 ന് മുമ്പായി പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുത്തും.
കര്‍ണാടകവും തമിഴ്‌നാടും പോലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ മദ്യഷാപ്പുകള്‍ തുടങ്ങാനാണ് നീക്കം. ഇതിന് പിന്നില്‍ കോടികളുടെ വരവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha






















