ആറ്റിങ്ങലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി; ഗുണ്ടാ ലിസ്റ്റിൽ അജീഷിനെതിരെ എട്ടോളം കേസുള്ളതായി പൊലീസ്, മൂന്നു മാസം മുൻപ് അയ്യപ്പനും അജീഷും തമ്മിൽ വാക്കുതർക്കം ഉണ്ടായി! ഈ പക തീർത്തത് തലങ്ങും വിലങ്ങും വെട്ടി, ബൈക്ക് പുറത്തുവച്ചശേഷം ഹോട്ടലിലേക്ക് ആയുധവുമായി പോകുന്ന പ്രതി കഴുത്ത് പിടിച്ചുവച്ച് ആവർത്തിച്ചുവെട്ടി! കൃത്യം ചെയ്യുമ്പോൾ ലഹരിയിലായിരുന്ന പ്രതി അയ്യപ്പനെ വെട്ടുമ്പോൾ ഉറക്കെ അട്ടഹസിച്ചിരുന്നു, പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
കഴിഞ്ഞ ദിവസമാണ് പട്ടാപ്പകൽ തമ്പാനൂർ ഓവർബ്രിജിലെ ഹോട്ടലിൽ ഏവരെയും നടുക്കി റിസപ്ഷനിസ്റ്റിനെ വെട്ടി കൊലപ്പെടുത്തിയത്. എന്ന കൊലപാതകത്തിലേക്കു നയിച്ചത് മൂന്നു മാസം മുൻപു നടന്ന വാക്കുതർക്കമെന്നാണ് പുറത്ത് വരുന്ന വിവരം. ഹോട്ടൽ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പനെ കൊലപ്പെടുത്തിയതിനു നെടുമങ്ങാട് കൊല്ലായിൽ അജീഷ് ഭവനിൽ അജീഷിനെ (36) പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു.
മൂന്നു മാസം മുൻപ് അയ്യപ്പനും അജീഷും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ബൈക്കിൽ ആയുധവുമായി എത്തിയ അജീഷ് ഹോട്ടലിലേക്കു വന്നു വെട്ടുകയായിരുന്നു.
അതേസമയം ആറ്റിങ്ങലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജീഷ് എന്നും പൊലീസ് കണ്ടെത്തുകയുണ്ടായി. ഗുണ്ടാ ലിസ്റ്റിൽ ഉള്ള ഇയാൾക്കെതിരെ എട്ടോളം കേസുള്ളതായി പൊലീസ് ചൂണ്ടിക്കാണിക്കുന്നു. സ്വദേശമായ കല്ലിയോട് നിന്നാണ് ഷാഡോ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. വർക്‌ഷോപ്പിലെ ജീവനക്കാരാനാണെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടാതെ ബൈക്ക് പുറത്തുവച്ചശേഷം ഹോട്ടലിലേക്ക് ആയുധവുമായി പോകുന്ന പ്രതി കഴുത്ത് പിടിച്ചുവച്ച് ആവർത്തിച്ചു വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കും. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി രക്ഷപ്പെട്ടത് താനെ. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും മറ്റൊരു ജീവനക്കാരനും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഹോട്ടലിലെ മാലിന്യം കളയാനായി പോയ റൂം ബോയ് തിരികെ എത്തിയപ്പോഴാണ് കൊലപാതകം അറിഞ്ഞത്. ഹോട്ടൽ ഉടമയുടെ ബന്ധുവാണ് മരിച്ച അയ്യപ്പൻ. എന്നാൽ പ്രശ്നങ്ങളുള്ളതായി അയ്യപ്പൻ പറഞ്ഞിട്ടില്ലെന്ന് ഹോട്ടൽ ഉടമ പൊലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha






















