പതിനാറുകാരന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതരാകാതെ.... സ്‌കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ തലവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി... ബാദുഷയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി നാട്

പതിനാറുകാരന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതരാകാതെ.... സ്‌കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ തലവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന പരിയാരം ചേലാമല്‍ സലീമിന്റെ മകന്‍ ഇബ്രാഹിം ബാദുഷയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി നാട്.
രണ്ടു ദിവസം മുമ്പ് സ്‌കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ തലവേദനയെ തുടര്‍ന്ന് തളര്‍ന്നുവീണ ബാദുഷ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അത്യാസന്നനിലയില്‍ വെന്റിലേറ്ററിലായിരുന്ന ബാദുഷ വ്യാഴാഴ്ച രാത്രിയാണ് നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകള്‍ക്കിടെ മരണത്തിന് കീഴടങ്ങിയത്.
പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മികവു കാട്ടിയിരുന്ന ബാദുഷ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ പ്രിയങ്കരനായിരുന്നു. മികച്ച ഗായകനുമായിരുന്നു. മദ്‌റസാപരിപാടികളിലൊക്കെ സജീവമായി പങ്കെടുത്തിരുന്ന ബാദുഷ എന്തു കാര്യത്തിനും ഊര്‍ജസ്വലനായി മുന്നിലുണ്ടായിരുന്നുവെന്ന് അധ്യാപകര്‍ പറഞ്ഞു. പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന 16കാരന്റെ മരണത്തിന്റെ ഞെട്ടലില്‍നിന്ന് നാട് ഇനിയും മോചിതമായിട്ടില്ല.
https://www.facebook.com/Malayalivartha






















