പൾസർ സുനിക്ക് എതൊരാളേയും പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയും; എന്താണ് അന്ന് വണ്ടിയില്‍ ഉണ്ടായതെന്ന് ചോദിച്ചപ്പോള്‍ ആ രീതിയില്‍ തന്നെ സുനി എല്ലാ കാര്യങ്ങളും പറഞ്ഞു; കൊടും ക്രൂരമായ ഉപദ്രവത്തിനിടയിൽ നടി പൾസർ സുന്നിയോട് ചോദിച്ച ഒരൊറ്റ കാര്യം! ചില സമയങ്ങളില്‍ നടിയുടെ ഭാവം കാണുമ്പോള്‍ സങ്കടം തോന്നിയിരുന്നെന്ന് പൾസർ; സുനിയുടെ മാത്രം താല്‍പര്യത്തിന് വേണ്ടി ചെയ്തതാണ് ഇതെന്ന് വിശ്വസിക്കുന്നില്ല; നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസർ മുഖേന അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു. കൊടും ക്രൂരത നടന്ന ആ ദിവസം പൾസർ സുനി തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് ജിൻസൺ.
എതൊരാളേയും പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു പള്‍സർ സുനി എന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് അന്ന് വണ്ടിയില്‍ ഉണ്ടായതെന്ന് ചോദിച്ചപ്പോള്‍ ആ രീതിയില്‍ തന്നെ സുനി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നു. ചില സമയങ്ങളില്‍ അവരുടെ ഭാവം കാണുമ്പോള്‍ സങ്കടം തോന്നിയിരുന്നെന്ന് പൾസർ പറഞ്ഞു . നീ സുനിയല്ലേ എന്നും ചോദിച്ചിരുന്നതായും സുനി പറയുകയുണ്ടായി.
സുനിയുടെ മാത്രം താല്‍പര്യത്തിന് വേണ്ടി ചെയ്തതാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നാദിർഷയും ദിലീപുമൊക്കെ നിന്നെ കൈവിട്ട് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചിരുന്നു. നാദിർഷയ്ക്ക് പങ്കുണ്ടെന്നൊന്നും സുനി പറഞ്ഞിരുന്നില്ല. പക്ഷെ നാദിർഷയെ സുനി ജയിലില്‍ നിന്ന് വിളിച്ചിരുന്നു. അവസാനം ആറ് പൂജ്യം വരുന്ന നമ്പറാണ്. ആ നമ്പർ കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ടെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു.
2016 ജുലൈ മാസമാണ് തന്നെ കാക്കാനാട് ജയിലില്‍ അടച്ചതെന്നും ജിൻസൺ പറഞ്ഞു . പള്‍സർ സുനിയൊക്കെ വരുന്ന സമയത്ത് ജയില്‍ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഓഡർലിയായിട്ട് നിന്നിരുന്ന സമയമായിരുന്നു അതു . സാധാരണ രീതിയില്‍ ജയില്‍ മേസ്തിരി എന്ന് പറയും. ദിവസേന ഒരു പ്രത്യേക ശമ്പളവും അതിനുണ്ട്. അങ്ങനെ ജോലി ചെയ്ത് മുന്നോട്ട് വരുന്ന സമയത്താണ് ഒരു നടിയെ വണ്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുള്ള ഒരു വാർത്ത പത്രത്തിലൂടെ അറിയാന്‍ സാധിക്കുന്നതെന്നും ജിന്‍സണ്‍ വ്യക്തമാക്കി.
ആരായിരിക്കും ഇതിന് പിന്നില്‍ എന്നൊരു ആകാംക്ഷ ഉണ്ടായിരുന്നു. പിന്നീടായിരുന്നു പള്‍സർ സുനിയുടെ പേര് വന്നത്. അതിന് മുമ്പ് എനിക്ക് സുനിയെ അറിയുക പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ മുമ്പ് ഈ സുനി ഏതോ ഒരു ബൈക്ക് മോഷണത്തെ തുടർന്ന് കാക്കനാട് ജയിലില്‍ വന്ന് കിടന്നതായും അവിടെ ചപ്പാത്തിയുടെ ജോലികള്‍ ചെയ്തിട്ടുള്ളതായുമൊക്കെ തനിക്ക് അറിയാമായിരുന്നുവെന്നും ജിൻസൺ പറഞ്ഞു.
https://www.facebook.com/Malayalivartha