കൂടെ ഉള്ള കുട്ടികൾ എല്ലാരും അമ്മമാരുടെ കൈ പിടിച്ചു വന്നപ്പോൾ... ക്ലാസ്സ് മുറിയുടെ പുറത്തായി അമ്മമാർ കാത്തിരുന്നപ്പോൾ എന്റെ മകൾ ഒറ്റയ്ക്കായിരുന്നു..!! ഒരു നാല് വയസുകാരിക്ക് അവളുടെ അമ്മ ഉപേക്ഷിച്ചു പോകുന്നത് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ട്ടം..! വൈറലായി കുറിപ്പ്
കുടുംബ ബന്ധങ്ങളിൽ പലപ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ കാണുവാൻ സാധിക്കും. അച്ഛനും അമ്മയും ഇരുവഴിയായി പിരിയുമ്പോൾ ഏറ്റവും സങ്കടപ്പെടുന്നത് കുഞ്ഞുങ്ങൾ തന്നെയാകുന്നു. പഴിപറഞ്ഞും കാരണങ്ങൾ നിരത്തിയും രണ്ടു പേർ രണ്ടു വഴിക്ക് പിരിയുമ്പോൾ പിഞ്ചു ഹൃദയങ്ങളോട് എന്തായിരിക്കും അവർക്ക് പറയാൻ ഉണ്ടാകുക. അമ്മയില്ലാതെ കുഞ്ഞിനെ വളർത്തേണ്ടി വന്ന അനുഭവം ഹൃദയംതൊടുന്ന കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ടോണി മാത്യു എന്ന യുവാവ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഒരു നാല് വയസുകാരിക്ക് അവളുടെ അമ്മ ഉപേക്ഷിച്ചു പോകുന്നത് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ട്ടം..!
നോക്കി നിൽക്കാറുണ്ട് ഇപ്പോഴും...!! മുടിയൊക്കെ രണ്ടായി പിന്നികെട്ടി നടന്ന് പോകുന്ന കുരുന്നുകളെ...!!
ഒരേ നിറത്തിലുള്ള പൊട്ടും ഉടുപ്പും മുടിയിലെ ക്ലിപ്പുകളും...!! ഓർക്കാറുണ്ട് അപ്പോഴൊക്കെ എന്റെ മോൾക്കും അമ്മയുണ്ടായിരുന്നെങ്കിൽ...!
ആദ്യമായി സ്കൂളിൽ പോയപ്പോൾ... അവൾ തനിച്ചായിരുന്നു..!! കൂടെ ഉള്ള കുട്ടികൾ എല്ലാരും അമ്മമാരുടെ കൈ പിടിച്ചു വന്നപ്പോൾ... ക്ലാസ്സ് മുറിയുടെ പുറത്തായി അമ്മമാർ കാത്തിരുന്നപ്പോൾ എന്റെ മകൾ ഒറ്റയ്ക്കായിരുന്നു..!! ഓർത്തിരുന്നു അവൾക്കും ഒരു അമ്മയുണ്ടായിരുന്നെങ്കിൽ എന്ന്...!! ആഡംബരവും സ്വാതന്ത്ര്യവും നോക്കി മക്കളെ ഉപേക്ഷിച്ചു പോയവർ ഇത് വല്ലതും ഓർക്കാറുണ്ടോ...??
നാളെ അവകാശം സ്ഥാപിക്കാൻ വരുമായിരിക്കുമല്ലേ...?? ഈ ലോകം അങ്ങനെയാണല്ലോ...!! തെറ്റുകാരൻ എന്ന് ചൂണ്ടി കാണിച്ചു കൊടുക്കപ്പെടാൻ വേണ്ടി ഞാൻ ഇവിടെ തന്നെ അവശേഷിക്കുമായിരിക്കും...!! പരാതിയില്ല... സങ്കടം മാത്രം..!! കഴിവുകളും വാസനകളും ഊതി കെടുത്തി പടിയിറങ്ങി പോയവർ ഇതുവല്ലതും അറിയുന്നുണ്ടോ?? ഒരു വരി പറഞ്ഞു കൊടുക്കാനോ ചൊല്ലി കൊടുക്കാനോ അമ്മയില്ലാതെ എന്റെ മകൾ....!!
ഒരച്ഛന്റെ പരിമിതികൾ... അറിവില്ലായ്മ്മ....!
കുഞ്ഞിന് ചേരുന്ന ഒരു ഉടുപ്പെടുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം....! അവളുടെ മുടി ചീകി ഒതുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം..!! നല്ലൊരു പാട്ടോ ഡാൻസോ പഠിപ്പിച്ചു കൊടുക്കാൻ അമ്മയില്ലല്ലോ എന്നൊരു സങ്കടം...!!! അങ്ങനെ എന്റെ മകളുടെ ബാല്യത്തിന് നഷ്ട്ടങ്ങളുടെ കണക്ക്..!!
മകൾ വലുതായി കഴിയുമ്പോൾ... കൂടെ കൂട്ടാൻ വരുമായിരിക്കും...
ഇന്ന് ഉപേക്ഷിച്ചു പോയവർ...!
കൊണ്ട് പൊയ്ക്കോട്ടെ....
കൂടെ നിർത്തിക്കോട്ടെ...
നഷ്ടപ്പെടുത്തിയ ബാല്യം തിരികെ കൊടുത്തോട്ടെ...
അതുവരെ... മുന്നിലും പിന്നിലും അവളുടെ അച്ഛൻ മാത്രം...!!
ഒരു നിഴൽ പോലും പതിക്കാൻ ഞാൻ സമ്മതിക്കില്ല...
കാക്കയ്ക്കു റാഞ്ചൻ ഞാൻ വിട്ടു തരില്ല..!!
കാല് ഇടറിയതേ ഉള്ളു..
ഞാൻ വീണുപോയിട്ടില്ല..
https://www.facebook.com/Malayalivartha






















