വൈത്തിരിയില്‍ അമ്മയും മകനും വീട്ടില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ചനിലയില്‍... അസ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

വൈത്തിരിയില്‍ അമ്മയും മകനും വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. പൊഴുതന സുഗന്ധഗിരി അമ്പതേക്കറിലെ ശാന്ത(62), മകന്‍ മഹേഷ്(32) എന്നിവരാണ് മരിച്ചത്.
ശാന്തയുടെ മൃതദേഹം തറയിലും മഹേഷിന്റെ മൃതദേഹം വീട്ടില്‍ തൂങ്ങിയ നിലയിലുമായിരുന്നു. ശാന്തയുടെ മരണം കഴുത്ത് ഞെരിച്ചതിനെ ത്തുടര്‍ന്നാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തി മഹേഷ് ആത്മഹത്യചെയ്തതാണോ എന്നാണ് പോലീസിന്റെ സംശയം. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന മഹേഷിന് പുറമേയുള്ള ആരുമായും അധികം ബന്ധമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും വിവരമുണ്ട്.
ശാന്തയുടെ ഭര്‍ത്താവ് ബൊമ്മന്‍ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസിക്കുന്നത്. രമേശ്, സുരേഷ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് മറ്റുമക്കള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈത്തിരി പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















