അജീഷിനു പകയുണ്ടായിരുന്ന പ്രദേശവാസികളായ രണ്ടു സുഹൃത്തുക്കളെയും അന്നേ ദിവസം ആക്രമിക്കാന്‍ അജീഷ് പദ്ധതിയിട്ടിരുന്നതായി പോലീസ് ... അജീഷിനെ മുന്‍പ് ഉപദ്രവിച്ചിരുന്ന രണ്ടു പേരോടു പകരം വീട്ടാന്‍ ഇന്നലെ സാധിക്കാത്തതോടെ തമ്പാനൂരിലെത്തി അയ്യപ്പനെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് പ്രതി... തന്നെ ഉപദ്രവിക്കുന്നവരോടു മനസില്‍ പക തോന്നിയാല്‍ അവരെ വകവരുത്തണമെന്ന വാശിയുള്ള പ്രകൃതക്കാരനാണ് ഇയാളെന്നു പോലീസ് , പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും., വിശദമായ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും

അജീഷിനു പകയുണ്ടായിരുന്ന പ്രദേശവാസികളായ രണ്ടു സുഹൃത്തുക്കളെയും അന്നേ ദിവസം ആക്രമിക്കാന്‍ അജീഷ് പദ്ധതിയിട്ടിരുന്നതായി പോലീസ് ... അജീഷിനെ മുന്‍പ് ഉപദ്രവിച്ചിരുന്ന രണ്ടു പേരോടു പകരം വീട്ടാന്‍ ഇന്നലെ സാധിക്കാത്തതോടെ തമ്പാനൂരിലെത്തി അയ്യപ്പനെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് പ്രതി...
കൊലപാതകത്തിനു ശേഷം നെടുമങ്ങാട്ടെത്തിയ പ്രതി അവിടെയുള്ള തന്റെ വിരോധികളെ കൂടി ആക്രമിക്കാനായി തെരഞ്ഞെങ്കിലും അവരെ കണ്ടെത്തിയിരുന്നില്ലെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തന്നെ ഉപദ്രവിക്കുന്നവരോടു മനസില്‍ പക തോന്നിയാല്‍ അവരെ വകവരുത്തണമെന്ന വാശിയുള്ള പ്രകൃതക്കാരനാണ് ഇയാളെന്നു പോലീസ് .
തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടല്‍ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി അയ്യപ്പന്റെ കൊലപാതകത്തിനു പിന്നില്‍ നാലു മാസക്കാലമായുള്ള പകയാണ് കാരണമെന്നു കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി അജീഷ്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് അജീഷും ഭാര്യയും ചേര്‍ന്നു ഹോട്ടല്‍ സിറ്റി ടവറില്‍ റൂമെടുത്തിരുന്നു. അന്നു രാത്രി അജീഷും അയ്യപ്പനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്കു കാരണമെന്നാണ് അജീഷ് പറയുന്നത്.
പ്രതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണോയെന്നു പോലീസ് സംഘം ഇയാളുടെ ഭാര്യയോടും ചോദിച്ചു സ്ഥിരീകരിച്ചു. ഏറെ മാസങ്ങളായി അജീഷ് ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ഇയാളുടെ ഭാര്യയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവിനെ തന്ത്രപൂര്‍വം വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അജീഷും ഭാര്യയും ജയിലില്‍ റിമാന്‍ഡിലായിരുന്നു. ലഹരിവസ്തുക്കള്‍ക്ക് അടിമകൂടിയാണ് അജീഷ്.
രണ്ടു വധശ്രമക്കേസ് ഉള്‍പ്പടെ ഒന്‍പതു ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നു പോലീസ് . കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ റൂറല്‍ പോലീസ് സ്വീകരിച്ചെങ്കിലും കളക്ടറുടെ അനുമതി ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വിശദമായ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ രാവിലെ എട്ടരമണിയോടെയാണ് ബൈക്കിലെത്തിയ അജീഷ് തന്പാനൂരിലെ ഹോട്ടല്‍ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി നീലന്‍ എന്ന് വിളിയ്ക്കുന്ന അയ്യപ്പനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
" f
https://www.facebook.com/Malayalivartha






















