മാതൃഭൂമിയുടെ വ്യാജദൃശ്യത്തിന് പിന്നാലെ, മനോരമയോട് ചെയ്തത് കൊടുംചതി; കപ്പ് ഏഷ്യാനെറ്റ് അടിച്ചെടുത്തു, പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകനും നിരീക്ഷകനും

ചാനല്‍ വടംവലിയും ഒടിഞ്ഞ കപ്പും ആരും മറന്നിട്ടില്ല. 2010 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയകരമായി സമാപിച്ചപ്പോള്‍ അധികം ശ്രദ്ധിക്കപ്പെടാതെ അല്ലെങ്കില്‍ ചിലരെങ്കിലും മനഃപ്പൂര്‍വ്വം ശ്രദ്ധിപ്പിക്കാതെ മറച്ച ഒരു വാര്‍ത്ത ചില മാധ്യമങ്ങളെങ്കിലും തുറന്നുകാട്ടി.
സ്വര്‍ണക്കപ്പിനായി ചാനലുകളുടെ പിടിവലി കപ്പ് രണ്ടുകഷണം എന്നത്. കലോല്‍സവ വിജയികളുടെ സ്വര്‍ണക്കപ്പിനായി ടിവി ചാനലുകള്‍ തമ്മില്‍ മാനാഞ്ചിറയില്‍ അടിയും പിടിവലിയും. ജേതാക്കളെ ബലമായി തട്ടിക്കൊണ്ടുപോയി ഓഫിസിലിരുത്താന്‍ ചാനലുകാര്‍ നടത്തിയ തെരുവു യുദ്ധത്തിനിടെ ജേതാക്കള്‍ക്കു നല്‍കിയ കപ്പ് രണ്ടായി ഒടിഞ്ഞു. അങ്ങനെ നാണംകെട്ട ഒരു ചാനല്‍ കിടമത്സരം കൂടി കാണുവാന്‍ കേരളീയര്‍ക്ക് ഭാഗ്യം സിദ്ധിച്ചു! കേരളത്തിലെ ടി.വി ചാനലുകളുടെ തീരെ അപക്വമായ സമീപനത്തിന്റെയും മത്സരബുദ്ധിയുടെയും ഉദാഹരണം.
ഇപ്പോഴിതാ വീഡിയോ ഗെയിം കാണിച്ചതോ പോട്ടെ. വ്യാജ വാര്‍ത്തയോ അതിന് ആര് സമാധാനം പറയും. കേരളത്തിലെ മാധ്യങ്ങളുടെ ആവേശത്തിന് പണി കി്ടട്ടുകയാണ്. ഇതിനിടെ മാധ്യമ ശൈലിയെ പൊളിച്ചടുക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രംഗത്ത് വന്നു. തീര്‍ന്നില്ല മനോരമയ്‌ക്കെതിരെ വ്യാജ വാര്‍ത്തയും ട്രോളുമായിറങ്ങിയവര്‍ക്കെതിരെ മനോരമയും നടപടി തുടങ്ങി. യുദ്ധകാല മാധ്യമ പ്രവര്‍ത്തനം അതിരുവിടുമ്പോള്‍ എന്ന തലക്കെട്ടുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രംഗത്തുണ്ട്്. മഹായുദ്ധങ്ങള്‍ പോയിട്ട് ചെറുയുദ്ധം പോലും കണ്ടിട്ടില്ലാത്ത പുതിയ തലമുറയിലെ ടി.വി മാധ്യമപ്രവര്‍ത്തകര്‍ പലരും റഷ്യ-യുക്രൈന്‍ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും എല്ലാം തന്നെ പലപ്പോഴും ഭീതി ജനിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുമാണ് നല്‍കുന്നത്. ഏതോ വീഡിയോ ഗെയിമിലെ വിഷ്വല്‍ എടുത്ത് യുദ്ധമുഖത്ത് നിന്ന് ലൈവ് എന്ന രീതിയില്‍ കൊടുത്ത മലയാളം ചാനലുള്‍പ്പെടെ നമ്മെ പഠിപ്പിക്കുന്നത് എന്താണ്? ഇറാന്‍- ഇറാക്ക് യുദ്ധവും കുവൈറ്റ് അധിനിവേശവുമൊക്കെ നടന്ന കാലത്ത് മലയാളികള്‍ക്ക് കാണാന്‍ ദൂരദര്‍ശന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഇപ്പോള്‍ പറയാന്‍ തോന്നിയത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ കണ്ടതുകൊണ്ടാണ്. ഈ വിഷയത്തെ കുറിച്ച് ആധികാരികമായി പറയാന്‍ പ്രാപ്തരായ ഒരു ടീമിനെ ചര്‍ച്ചക്കിരുത്തിയാണ് ഏഷ്യാനെറ്റ് പരിപാടി നടത്തിയത്. വാര്‍ത്തയെന്നാല്‍ ജനങ്ങളെ പേടിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കേോനാ അല്ല, യഥാതഥമായ വിവരമാണ് എന്ന വസ്തുത തിര്‍ത്തും മനസിലാക്കി തന്നെയാണ് ചര്‍ച്ച നടന്നത്.
ടി. പി.ശ്രീനിവാസനേയും കെ.പി.ഫാബിയാനേയും പോലെയുള്ള അതിപ്രഗത്ഭരായ നയതന്ത്ര വിദഗ്ധരും കരസേനയുടെ മുന്‍ ഉപമോധാവിയും മലയാളിയുമായ ശരത്ചന്ദ് തുടങ്ങിയവര്‍ അടങ്ങിയ പാനല്‍ വിജ്ഞാനപ്രദമായ രീതിയിലാണ് വിഷയങ്ങള്‍ ഒന്നൊന്നായി അവതരിപ്പിച്ചത്. ആദ്യകാലത്ത് യു.എസ.എസ്.ആറിലെ ഏറ്റവും ശക്തരായിരുന്ന യുക്രൈനെ മര്യാദ പഠിപ്പിക്കാന്‍ പുടിന്‍ എന്തിനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ ചിത്രം രണ്ട് മുന്‍
നയതന്ത്ര പ്രതിനിധികള്‍ വളരെ ചുരുക്കത്തില്‍ അവതരിപ്പിച്ചത് ഒരുപക്ഷെ യുക്രൈനില്‍ പഠിക്കാന്‍ പോയി അവിടെ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെങ്കിലും ആശ്വാസം പകര്‍ന്ന് കാണും.
ഗള്‍ഫ് യുദ്ധകാലത്ത് യുദ്ധഭൂമിയില്‍ നിന്ന് എന്ന വ്യാജേന വേറേ ചില രാജ്യങ്ങളില്‍ ചെന്നിരുന്ന് റിപ്പോര്‍ട്ട് നടത്തിയ മലയാളത്തിലെ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളെ അന്ന്
കേന്ദ്രമന്ത്രി ആയിരുന്ന കെ.പി.ഉണ്ണികൃഷ്്ണന്‍ ദൂരദര്‍ശനിലൂടെ പൊളിച്ചടുക്കിയത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ ഇന്റര്‍നെറ്റും മറ്റ് സാങ്കേതിക സംവിധാനങ്ങളുമെല്ലാം ഇത്രയും വികസിച്ച സ്ഥിതിക്ക് അന്നത്തേക്കാള്‍ ഇന്ന് മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ച് അവിടെയുള്ള മലയാളികളെ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ കഴിയും. എങ്കില്‍ പോലും അതിലെ ആധികാരികതയെ തീര്‍ത്തും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നമ്മള്‍. മാധ്യമങ്ങളുടെ ഉത്തരവാദിത്തം വളരെ വലുതാണ് ഇന്നത്തെ ലോകത്ത്. കാണുന്നത് മാത്രം വിശ്വസിക്കാന്‍ കഴിയുന്നൊരു സമയത്ത് മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പലരും മറക്കുന്നത് ദുഖകരമാണ്. ചില മാധ്യമങ്ങളെങ്കിലും യുദ്ധവുമായി ബന്ധപ്പെട്ട്് തമാശവാര്‍ത്തകള്‍ കൊടുക്കുന്നതും ക്രൂരമായ കാര്യമാണ്. ലോകത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു വാര്‍ത്തയെ മാധ്യമധര്‍മ്മം പാലിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ കാട്ടിത്തരുന്നുണ്ട്.
റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ലോകം മുഴുവന്‍ ആശങ്കയിലാകുമ്പോഴും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തുടരുന്നു. 'ലോകം ആഗ്രഹിച്ച യുദ്ധ'മെന്ന് മനോരമ ന്യൂസ് അവതാരകന്‍ പറഞ്ഞതായി അവകാശപ്പെടുന്ന വ്യാജ വിഡിയോ ആണ് ഒടുവിലത്തേത്. വിശദാംശങ്ങള്‍ നല്‍കിയ അവതാരകന്റെ യഥാര്‍ഥ വിഡിയോയിലെ ഒരു ഭാഗം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. വ്യാപകമായി ട്രോളുകളും ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. 'സംഭവിക്കരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം തുടങ്ങി' എന്ന് അവതാരകന്‍ പറയുന്ന ഭാഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. വ്യാജ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്. ആദ്യം മാതൃഭൂമിക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കാം. ശ്രീജിത്ത് പണിക്കരാണ് രംഗത്തുള്ളത്. എന്നാലുമെന്റെ മാതൃഭൂമി ന്യൂസ് എഡിറ്ററേ, ഈ ഖേദപ്രകടനം മതിയാവില്ലല്ലോ.
ഇന്നലെ യുദ്ധദൃശ്യങ്ങള്‍ എന്ന പേരില്‍ നിങ്ങള്‍ സംപ്രേഷണം ചെയ്തത് വ്യാജദൃശ്യങ്ങള്‍ ആയിരുന്നല്ലോ. പിന്നീട് അതില്‍ ഖേദവും പ്രകടിപ്പിച്ചു. പക്ഷെ, അത്ര ലളിതമായിരുന്നോ കാര്യങ്ങള്‍? കേവലം വ്യാജദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുക മാത്രമായിരുന്നില്ല നിങ്ങള്‍ ചെയ്തത്. അതിനൊപ്പം ഒരു ഗംഭീര കഥ കൂടി ഇറക്കിയിരുന്നു. 'അയല്‍രാജ്യത്തിന്റെ അതിര്‍ത്തി കടന്ന വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു' എന്നതായിരുന്നു ആ കഥ. അത് വ്യാജവാര്‍ത്തയല്ലേ? എന്തായാലും ഒറിജിനല്‍ ഗെയിം വിഡിയോയില്‍ നിന്ന് ആ വാര്‍ത്ത ലഭിക്കില്ലല്ലോ. അത് ആരുടെയോ ഭാവനാവിലാസം അല്ലേ? യുദ്ധസംബന്ധിയായ ആധികാരികത ലവലേശമില്ലാത്ത ഒരു വിദേശ ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ കഥയുണ്ടാകുന്നത്. യാതൊരുവിധ ഫാക്ട് ചെക്കും ഇല്ലാതെ നിങ്ങള്‍ വ്യാജദൃശ്യങ്ങള്‍ക്കൊപ്പം അതേ വ്യാജവാര്‍ത്തയും പ്രേക്ഷകരെ അറിയിക്കുകയല്ലേ ചെയ്തത്? എന്നിട്ടോ? വ്യാജദൃശ്യങ്ങളുടെ പേരില്‍ നിങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. വ്യാജവാര്‍ത്തയുടെ പേരിലോ? ഇല്ല. തന്നോടുള്ള നിര്‍ദ്ദേശപ്രകാരം വാര്‍ത്ത വായിക്കുന്ന അവതാരകയുടെ കുറ്റമല്ല അതെന്ന് ന്യായമായും കരുതാം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കഥ മെനയാനും വാര്‍ത്തയെന്ന മട്ടില്‍ പ്രചരിപ്പിക്കാനും കഴിയുന്ന സാഹചര്യമാണോ നിങ്ങളുടെ സ്ഥാപനത്തില്‍? എന്താണ് എഡിറ്റോറിയല്‍ ടീമിന്റെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്തം? എങ്ങനെയാണ് ഈ വാര്‍ത്തയും അതിന്റെ ഉറവിടവും ആധികാരികമാണെന്ന് നിങ്ങള്‍ തീരുമാനിച്ചത്? ഇതിനോടകം നിങ്ങള്‍ ഞങ്ങളെ കാണിച്ച മറ്റു വാര്‍ത്തകളില്‍ സമാനമായ ഭാവനാവിലാസം കടന്നുകൂടിയിട്ടില്ലെന്ന് എന്താണ് ഉറപ്പ്?
അബദ്ധത്തിലെങ്കിലും വാഹനം ഇടിച്ച് ഒരാളെ കൊലപ്പെടുത്തിയാല്‍, വാഹനം ഇടിച്ചതിന് മാത്രം മാപ്പ് പറയുന്നതാണോ ശരി? അതിലും വലിയ തെറ്റല്ലേ രണ്ടാമത്തേത്? വലിയ തെറ്റിനെ കുറിച്ച് മിണ്ടാതെ, താരതമ്യേന ചെറിയ തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നതാണോ നിങ്ങള്‍ പഠിച്ച മാധ്യമധര്‍മ്മം? സംപ്രേഷണം ചെയ്ത ഒരു ദൃശ്യത്തില്‍ പിഴവുപറ്റിയെന്നും അതില്‍ ഖേദിക്കുന്നു എന്നുമാണ് നിങ്ങള്‍ പറഞ്ഞത്. ഏത് ദൃശ്യത്തിലാണ് പിഴവ് പറ്റിയതെന്നും എന്തായിരുന്നു പിഴവെന്നും നിങ്ങളുടെ പ്രേക്ഷകന്‍ എങ്ങനെ മനസ്സിലാക്കും? ഖേദപ്രകടനം നടത്തുമ്പോഴെങ്കിലും കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകാമായിരുന്നു. അതില്‍ മാന്യതയും ആത്മാര്‍ത്ഥതയും കാണിക്കാമായിരുന്നു. അതും ഉണ്ടായില്ല. എം പി വീരേന്ദ്രകുമാര്‍ നയിച്ച പ്രസ്ഥാനമാണ്. പറയാതെ വയ്യ, ഇപ്പോള്‍ എത്തിയിരിക്കുന്ന നിലവാരം അസ്സലായിട്ടുണ്ട്!
അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന പുടിനെ ചവിട്ടി പുറത്താക്കാന്‍ ശ്രമിക്കുന്ന സെലന്‍സ്‌കിയെന്ന മട്ടില്‍ ഇതോടൊപ്പമുള്ള ചിത്രം ആരെങ്കിലും തന്നാല്‍ വിശ്വസിക്കരുത്. വ്യാജമാണ്. റോഡ് റാഷ് എന്ന പഴയ ഗെയിമാണ്.
https://www.facebook.com/Malayalivartha






















