കൂടത്തായിക്ക് ശേഷം വീണ്ടും വണ്ടന്‍മേട് മോഡലോ; സിപിഎമ്മിനും പൊല്ലാപ്പ്, വനിതാ അംഗം സംഭവിച്ചത് സത്യമോ....

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കൂടത്തായി കേസ്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായി 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജോളി എന്ന യുവതി ആസൂത്രിത കൊലപാതകപരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. 14 വര്‍ഷത്തില്‍ 6 കൊലപാതകങ്ങളായിരുന്നു ജോളി എന്ന വീട്ടമ്മ നടത്തിയത്. കുടുംബത്തിലെ ആറ് പേരുടെയും മരണം കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു. ഭര്‍ത്താവിനെ അടക്കം ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു ജോളി.
കൂടത്തായി കൊലപാതകങ്ങളെ ഓര്‍മ്മിക്കും വിധമാണ് കോട്ടയം പാലായില്‍ നിന്നും മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ പാലായില്‍ താമസക്കാരനുമായ 38 വയസ്സുള്ള സതീഷ് ആണ് പരാതിയുമായി കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചത്. ഇപ്പോഴിതാ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് സിപിഎം അംഗം സൗമ്യ സുനില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
പൊലീസ് പിടികൂടിയേക്കുമോയെന്ന ഭീതിയാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിദേശ മലയാളിയും കാമുകനുമായ വണ്ടന്‍മേട് സ്വദേശി വിനോദുമായി ചേര്‍ന്ന് പല തവണ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ഗൂഢാലോചന നടന്നു. ഒരു വര്‍ഷം മുന്‍പാണ് വിനോദും സൗമ്യയും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയ്ക്കാണ് സൗമ്യ എംഡിഎംഎ വാങ്ങിയത്. കഴിഞ്ഞ 18നാണ് ഷെഫിന്‍ ഷാ, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. ഇവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. ഇതിന്റെ ചിത്രം സൗമ്യ വിനോദിന് അയച്ചു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ സൗമ്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.
https://www.facebook.com/Malayalivartha






















