പീഡനക്കേസിൽ നിന്നും തലയൂരാൻ പീഡിപ്പിച്ച പെൺകുട്ടിയെ ഭാര്യയാക്കി; കുപ്രസിദ്ധ ഗുണ്ടയും നാല്പതോളം ക്രിമിനൽ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ ഗുണ്ടാപരിവേഷം കിട്ടി! ചന്ദനക്കള്ളക്കടത്ത്, പിന്നെ മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല്! ഭാര്യയെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് വിളിച്ചുവരുത്തി ലക്ഷ്മിയും അജീഷും മംഗലപുരം സ്വദേശി നിതീഷിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു, തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ അജീഷ് ചിലറക്കാരനല്ല....
തലസ്ഥാനത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ അജീഷ് ചില്ലറക്കാരനല്ല. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയുമാണ് ഇയ്യാൾ. ആനായിക്കോണത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ടയും നാല്പതോളം ക്രിമിനൽ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. വാക്കുതർക്കത്തിനിടെ ബൈക്കിന്റെ സൈലൻസർ ഊരി ഷാജിയുടെ തലയ്‌ക്കടിക്കുകയാണ് ചെയ്തത്. പിന്നാലെ നടന്നത് കുറ്റകൃത്യങ്ങളുടെ നീണ്ട നിര തന്നെ....
അന്ന് ഗുരുതരമായി പരിക്കേറ്റ ഷാജി രക്ഷപ്പെട്ടെങ്കിലും 2019 സെപ്‌തംബറിൽ ബന്ധുവിന്റെ വെട്ടേറ്റ് മരിക്കുകയായിരുന്നു. ഗുണ്ടാപ്പണം വീതം വയ്‌ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അങ്ങനെ ഷാജിയുടെ മരണത്തോടെ കൂടുതൽ കരുത്തനായ അജീഷ് പിന്നീട് ചന്ദനക്കള്ളക്കടത്ത്, മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല് എന്നിവയിൽ സജീവമായി മാറുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിലവിൽ പത്തോളം കേസുകൾ നിലനിൽക്കുന്നുണ്ട്. ഭാര്യയായ ലക്ഷ്‌മിയെ വിവാഹത്തിന് മുമ്പ് പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. പിന്നീട് ലക്ഷ്‌മിയെ വിവാഹം ചെയ്‌താണ് ഈ ശിക്ഷയിൽ നിന്ന് അജീഷ് തലയൂരിയത്.
അതോടൊപ്പം തന്നെ 2019ൽ ലക്ഷ്‌മിയെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് മംഗലപുരം സ്വദേശി നിതീഷിനെ കോരാണി ഷേക് പാലസിന് സമീപത്തു വിളിച്ചുവരുത്തി ഭാര്യ ലക്ഷ്മിയും അജീഷും കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിതീഷിനെ വിളിച്ചുവരുത്തിയ ലക്ഷ്‌മിയെ അപ്പോൾത്തന്നെ നാട്ടുകാർ പിടികൂടിയെങ്കിലും സംഭവത്തിനുശേഷം ഒളിവിൽപ്പോയ അജീഷിനെ തൊട്ടടുത്ത ദിവസമാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















