അട്ടപ്പാടിയില്‍ തുടര്‍ച്ചയായി നടക്കുന്ന ശിശു മരണങ്ങള്‍ കേരളത്തിന് അപമാനമാണ്; ഗര്‍ഭിണികളിലുണ്ടാകുന്ന പോഷാഹാര കുറവാണ് ശിശുമരണങ്ങള്‍ക്ക് കാരണം; അട്ടപ്പാടിയിലെ ശിശു മരണം സബ്മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അട്ടപ്പാടിയിലെ ശിശു മരണം സബ്മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അട്ടപ്പാടിയിലെ ശിശു മരണം സബ്മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. അട്ടപ്പാടിയില്‍ തുടര്‍ച്ചയായി നടക്കുന്ന ശിശു മരണങ്ങള്‍ കേരളത്തിന് അപമാനമാണ്. 2013-ല്‍ ഉണ്ടായ കൂട്ട ശിശുമരണങ്ങള്‍ക്കു ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച സാമൂഹിക ക്ഷേമ ആരോഗ്യ പദ്ധതികള്‍ മരണ നിരക്ക് കുറച്ചു.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പന്ത്രണ്ടോളം ശിശുമരണങ്ങളാണുണ്ടായത്. ഈ ജനുവരിയില്‍ വീണ്ടും ശിശു മരണമുണ്ടായി. ഗര്‍ഭിണികളിലുണ്ടാകുന്ന പോഷാഹാര കുറവാണ് ശിശുമരണങ്ങള്‍ക്ക് കാരണം. ആരോഗ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും മുടങ്ങിപ്പോകുന്നതാണ് പ്രശ്‌നം. ഗര്‍ഭിണികള്‍ക്കു വേണ്ടിയുള്ള ജനനീ ജന്മ രക്ഷാ പദ്ധതി എട്ടുമാസമായി മുടങ്ങിക്കിടക്കുകയാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോയെന്നും യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ കിട്ടുന്നുണ്ടോയെന്നും നിരന്തരമായി പരിശോധിക്കണം. അവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും ശിശുമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിനാലാണ്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുണ്ടാകണം.
https://www.facebook.com/Malayalivartha






















