പിറന്നാളാഘോഷിക്കാനായി എത്തിയ പെണ്‍കുട്ടികൾ അഞ്ചുരുളി ജലാശയത്തില്‍ വീണു; ഒരാൾക്ക് ദാരുണാന്ത്യം; ആറ് പേരെ രക്ഷപ്പെടുത്തി

ഇടുക്കിയിൽ പിറന്നാളാഘോഷിക്കാനായി എത്തിയ പെണ്‍കുട്ടി അഞ്ചുരുളി ജലാശയത്തില്‍ മുങ്ങിമരിച്ചു. എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവും ഉണ്ടായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍പെട്ടത്.
ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു. ഇവരില്‍ ആറ് പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. കട്ടപ്പന ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















