ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി

ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി. ലക്കിടി സ്വദേശി അജിത്ത്കുമാര്‍, ഭാര്യ ബിജി, മക്കളായ പാറു, ആര്യനന്ദ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ലക്കിടി പാലത്തിന് സമീപമുള്ള കടവില്‍ നിന്നാണ് ഇവര്‍ പുഴയില്‍ ചാടിയത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ നാല് പേരുടെയും മൃതദേഹം കണ്ടെത്തി.
2012-ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയുടെ കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















