തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പറഞ്ഞ് ഭീഷണി: സംഭവത്തിൽ വ്യാപക പ്രതിഷേധം

മലപ്പുറത്ത് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മഹിളാ മോര്‍ച്ച, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പന്തം കൊളുത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കാവനൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ ഉദ്ഘാടനം ചെയ്തു.
മഹിള മോര്‍ച്ച തൃശൂര്‍ ജില്ല ഘടകം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം സംസ്ഥാന അദ്ധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ കേരളത്തിന്റെ അവസ്ഥ അപമാനകരമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം അരീക്കോട് കാവനൂരിലാണ് തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ആണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും മുഴക്കി.
പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















