ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി... കേരളത്തില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും.
ഈ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഫലമായി മാര്‍ച്ച് 2, 3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha






















