കാട്ടാക്കട നിയോജക മണ്ഡലത്തിൽ 15 ഏക്കറില്‍ റംബൂട്ടാൻ കൃഷിക്ക് തുടക്കം; പദ്ധതിയുടെ ലോഗോ പ്രകാശനം എം എൽ എ ഐ ബി സതീഷ് നിർവ്വഹിച്ചു

കാട്ടാക്കട മണ്ഡലത്തിലെ മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, കാട്ടാക്കട, വിളപ്പില്‍, വിളവൂര്‍ക്കല്‍ എന്നീ ആറു പഞ്ചായതുകളിലായി 15 ഏകറില്‍ റംബൂട്ടാൻ കൃഷി ആരംഭിച്ചു. നടീല്‍ ഉത്സവത്തിന്റെ മണ്ഡലതല ഉദ്ഘാടനം മലയിന്‍കീഴില്‍ നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ നിര്‍വഹിച്ചു.
സര്‍കാരിന്റെ രണ്ടാം 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തില്‍ എം എല്‍ എ ഐ ബി സതീഷിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ ജലസമൃദ്ധിയില്‍ നിന്ന് കാര്‍ഷികസമൃദ്ധി ലക്ഷ്യമാക്കി നടപ്പിലാക്കാനുദ്ദേശിക്കുന്ന നിരവധി പദ്ധതികളുമുണ്ട്.
തനത് കൃഷിവിളകള്‍ക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും, അവയെ വ്യാവസായിക അടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉല്‍പനങ്ങളാക്കുന്നതിനുമാണ് കാര്‍ഷികസമൃദ്ധി ലക്ഷ്യമിടുന്നത്. ഇതിലൊന്നാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ഒപ്പംകൂട്ടാം റമ്ബൂട്ടാന്‍ പദ്ധതി.
പദ്ധതിയുടെ ലോഗോ പ്രകാശനം നേമം ബ്ലോക് പഞ്ചായത് പ്രസിഡന്റ് എസ് കെ പ്രീജയ്ക്ക് നല്‍കിക്കൊണ്ട് ഐ ബി സതീഷ് എം എല്‍ എ നിര്‍വഹിച്ചു. മലയിന്‍കീഴ് ഗ്രാമ പഞ്ചായത് പ്രസിഡന്റ് എ വത്സലകുമാരി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എസ് സുരേഷ് ബാബു സ്വാഗതം ആശംസിച്ചു.
കൃഷി വകുപ്പ് ഡപ്യൂടി ഡയറക്ടര്‍ പത്മം പദ്ധതിയുടെ റിപോര്‍ട് അവതരിപ്പിച്ചു. ബ്ലോക് പഞ്ചായതംഗം ശാന്താപ്രഭാകരന്‍, ഭൂവിനിയോഗ ബോര്‍ഡ് കമിഷണര്‍ എ നിസാമുദ്ദീന്‍, പള്ളിച്ചല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജ്യോതി വി ആര്‍, മലയിന്‍കീഴ് ഗ്രാമ പഞ്ചായത് സെക്രടറി എ ബിന്ദു രാജ് എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.
മലയിന്‍കീഴ് കൃഷി ഓഫിസര്‍ ശ്രീജ എസ് കൃതജ്ഞത രേഖപ്പെടുത്തി. വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















