ഞങ്ങള്‍ യുക്രെയിനില്‍ അല്ല, കൊച്ചിയില്‍! പോയിരുന്നു ആറുമാസം മുൻപ്, വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് നടി പ്രിയാ മോഹന്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് താരം

റഷ്യൻ അധിനിവേശത്തെ തുടർന്ന് നിരവധി മലയാളികളാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. എല്ലാവരെയും രക്ഷിക്കാൻ ഇന്ത്യൻ എംബസി ശക്തമായി പരിശ്രമിക്കുകയാണ്. ശനിയാഴ്ച രാത്രിയോടുകൂടിയാണ് ഇരുനൂറ്റിപത്തൊൻപതുപേരുമായി ആദ്യ വിമാനം മുംബൈയിലെത്തിയത്.
ഇതിനിടെ നടിയും യുട്യൂബറുമായ പ്രിയാ മോഹനും കുടുംബവും യുക്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജപ്രചാരണമാമെന്നും താനും കുടുംബവും കൊച്ചിയില്‍ തന്നെയുണ്ടെന്നും പ്രിയാ മോഹന്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭ്യര്‍ത്ഥിച്ചു.
ആറു മാസം മുന്നെ പ്രിയയും കുടുംബവും യുക്രയിനില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. അന്നത്തെ യാത്രയുടെ ചില വിഡിയോകളും ചിത്രങ്ങളുമാണ് ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്.
നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്നില്‍ അവധി ആഘോഷിക്കാനായി പോയത്. നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹന്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് പൂര്‍ണമായും യുട്യൂബ് ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















