'നിങ്ങൾ അധിനിവേശക്കാരാണ്! നിങ്ങൾ ഫാസിസ്റ്റുകളാണ്! ഈ വിത്തുകൾ കൂടി എടുത്തു പോക്കറ്റിൽ ഇട്ടോളൂ, ഇവിടെ കിടന്നു ചാകുമ്പോൾ അതിൽ നിന്നും ഞങ്ങളുടെ സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ... യുദ്ധമുഖത്തു നിന്നും ഉയർന്നുകേട്ട ഏറ്റവും ഉശിരുള്ള പ്രതികരണമായി ഈ വനിതയുടെ വാക്കുകൾ ലോകം ഏറ്റെടുക്കുകയാണ്...' വൈറലായി കുറിപ്പ്

തുടർച്ചയായ നാലാം ദിവസയം യുദ്ധം തുടരുകയാണ്. ലോകമനഃസാക്ഷിയെ നടുക്കി കൺമുന്നിൽ വീണ്ടും ഒരു യുദ്ധം നടക്കുമ്പോൾ ഏറെ ഭയാനകമായ കാഴ്ചകളിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതേചുറ്റിപ്പറ്റി നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നുവരുന്നത്. ഇപ്പോഴിതാ റഷ്യ പോരാട്ടം അവസാനിപ്പിച്ചാൽ യുദ്ധം അവസാനിക്കും, യുക്രൈൻ പോരാട്ടം അവസാനിപ്പിച്ചാലോ യുക്രൈൻ അവസാനിക്കും. മൂന്നു മണിക്കൂർ മതിയെന്നു പറഞ്ഞുപോയ റഷ്യൻ സേന നാലാം ദിവസവും കീവ് കീഴടക്കാനാവാതെ കിതയ്ക്കുന്നു. തോക്കുകളും പെട്രോൾ ബോംബുകളുമായി സാധാരണ ജനങ്ങളും റഷ്യൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും നേരിടുന്നു. ട്രാഫിക്ക് സിഗ്നലുകൾ ഓഫാക്കിയും പാലങ്ങൾ തകർത്തും യുക്രൈൻ റഷ്യൻ സേനയുടെ വഴിമുടക്കുന്നു എന്ന് പറയുകയാണ് ഷിബു ഗോപാല കൃഷ്ണൻ എന്ന യുവാവ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
റഷ്യ പോരാട്ടം അവസാനിപ്പിച്ചാൽ യുദ്ധം അവസാനിക്കും, യുക്രൈൻ പോരാട്ടം അവസാനിപ്പിച്ചാലോ യുക്രൈൻ അവസാനിക്കും. മൂന്നു മണിക്കൂർ മതിയെന്നു പറഞ്ഞുപോയ റഷ്യൻ സേന നാലാം ദിവസവും കീവ് കീഴടക്കാനാവാതെ കിതയ്ക്കുന്നു. തോക്കുകളും പെട്രോൾ ബോംബുകളുമായി സാധാരണ ജനങ്ങളും റഷ്യൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും നേരിടുന്നു. ട്രാഫിക്ക് സിഗ്നലുകൾ ഓഫാക്കിയും പാലങ്ങൾ തകർത്തും യുക്രൈൻ റഷ്യൻ സേനയുടെ വഴിമുടക്കുന്നു.
ഇതിനിടെ തോക്കേന്തിയ ഒരു റഷ്യൻ സൈനികനെ മുതിർന്ന ഒരു യുക്രൈൻ വനിത വഴിയിൽ കണ്ടുമുട്ടുന്നു.
"നിങ്ങൾ ആരാണ്, റഷ്യൻ ആണോ?"
"അതെ"
"ഞങ്ങളുടെ മണ്ണിൽ എന്തു കോപ്പിനാണ് നിങ്ങൾ തോക്കുകളുമായി വന്നിരിക്കുന്നത്?"
"നോക്കൂ, നമ്മളുടെ ഈ സംഭാഷണം നമ്മളെ എവിടെയും എത്തിക്കില്ല. ഇതു കൂടുതൽ വഷളാക്കണ്ട, പ്ലീസ്"
"നിങ്ങൾ അധിനിവേശക്കാരാണ്! നിങ്ങൾ ഫാസിസ്റ്റുകളാണ്! ഈ വിത്തുകൾ കൂടി എടുത്തു പോക്കറ്റിൽ ഇട്ടോളൂ, ഇവിടെ കിടന്നു ചാകുമ്പോൾ അതിൽ നിന്നും ഞങ്ങളുടെ സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ.."
സൂര്യകാന്തിയാണ് യുക്രൈയിന്റെ ദേശീയ പുഷ്പം. യുദ്ധമുഖത്തു നിന്നും ഉയർന്നുകേട്ട ഏറ്റവും ഉശിരുള്ള പ്രതികരണമായി ഈ വനിതയുടെ വാക്കുകൾ ലോകം ഏറ്റെടുക്കുകയാണ്. "ഈ വിത്തുകൾ കൂടി എടുത്തു പോക്കറ്റിൽ ഇട്ടോളൂ, ഇവിടെ കിടന്നു ചാകുമ്പോൾ അതിൽ നിന്നും ഞങ്ങളുടെ സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ..."
https://www.facebook.com/Malayalivartha





















