വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീഴുകയും ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായി; വെരിക്കോസ് രോഗമുള്ളതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നിസാം; ജീവൻ നഷ്ടമായത് മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ നാഥന്; 15 മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തിയമർന്നു;നാലു കോടിയോളം നഷ്ടം

വെമ്പായത്ത് ഹാർഡ് വെയർ കടയിൽ ഇന്നലെ രാത്രി തീപിടുത്തമുണ്ടാകുകയും ഒരു ജീവനക്കാരൻ മരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. നിസാം കടയിൽ ജോലിക്കെത്തിയത് മൂന്നാഴ്ച മുമ്പായിരുന്നു. വെരിക്കോസ് രോഗമുള്ളതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നിസാം.
അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്ന നിഗമനത്തിലാണ് പോലീസ്. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം 7.30 മണിക്കായിരുന്നു വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീഴുകയും ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടാകുകയും ചെയ്തു.
15 മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തിയമരുകയും ചെയ്തു . ഫയർഫോഴ്സിന്റെ പ്രവർത്തനത്തിലായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്. തീപടർന്നപ്പോൾ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെ കത്തിയ നിലയിൽ മൃതദേഹം കാണുകയായിരുന്നു.
ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീഅണച്ചപ്പോഴാണ് നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്. വെമ്പായം - കന്യാകുളങ്ങര റോഡില്‍ പ്രവര്‍ത്തിക്കുന്ന എ.എന്‍ ഹാര്‍ഡ്വെയര്‍ എന്ന പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളില്‍ ചെറിയ തീ കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടിയിരുന്നു. തൊട്ടടുത്ത കടയിലെ ജീവനക്കാരും മറ്റും ചേര്‍ന്ന് അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെയിന്റിന് തീ പിടിച്ചതിനാല്‍ ശ്രമം വിഫലമായി.
തൊട്ടടുത്ത കടകളിലേക്കും തീ പടര്‍ന്നു.ഇതിനിടയില്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടി തെറിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. വെഞ്ഞാറമൂട്, നെടുമങ്ങാട്, ചാക്ക, കടയ്ക്കല്‍, ആറ്റിങ്ങല്‍, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്ന് 20 ഓളം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എത്തിയാണ് മറ്റു കടകളിലേയ്ക്ക് തീ പടരുന്നത് തടഞ്ഞത്.
അര കിലോമീറ്ററോളം ദൂരത്തോളം തീയുടെ ചൂട് പടര്‍ന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സമീപത്തെ കടകളെല്ലാം പൊലീസും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഒഴിപ്പിച്ചു.തീപിടുത്തത്തില്‍ എ.എന്‍ പെയിന്റ് കട പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം നാല് കോടിയുടെ നഷ്ടം കണക്കാക്കുന്നു. അപകട സാദ്ധ്യത കണക്കിലെടുത്ത് എം.സി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് തടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















