യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയി; അഡ്വ. ആദിത്യവർമ്മ എന്ന പേരിൽ ഹൈദരാബാദിൽ ഒളിച്ചു കഴിയുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടിക്കൂടിയതോടെ പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിലായിരിക്കുകയാണ്. ഇയാളെ റിമാൻഡ് ചെയ്തു. രണ്ട് വർഷത്തിന് ശേഷമാണ് പിടിയിലായിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മുൻ നിയോജക മ ണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ആകാശാണ് പിടിയിലായത്.
കായംകുളം പോലീസ് അറിയിച്ചിരിക്കുന്നത് ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് . ഹൈ ദരാബാദിലെ മാധാപ്പൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട്, കർണാടക, ഗോവ, മധ്യപ്രദേശ്, ഭോപ്പാൽ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി രണ്ട് വർഷം പ്രതി ഒളിവിൽ കഴിഞ്ഞു.2019 ഡിസംബറിലായിരുന്നു ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പരിചയത്തിലുള്ള യുവതിയെയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചുവെന്നും ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പക്ഷേ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി.അഡ്വ. ആദിത്യവർമ്മ എന്ന പേരിൽ ഹൈദരാബാദിൽ ഒളിച്ചു കഴിയവേയാണ് പോലീസ് ഇയാളെ പിടികൂടി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha





















