സഹപാഠിയെ ബ്ലേഡ് കൊണ്ട് കീറിമുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി; മുറിവേറ്റ വിദ്യാർഥിക്ക് കഴുത്തിലും തോളിലുമായി 17 സ്റ്റിച്ചുകള്‍; സംഭവത്തിൽ ജുവനൈല്‍ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച് അധികൃതർ

സഹപാഠി ബ്ലേഡ് കൊണ്ട് കീറിമുറിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസഔകോട് ചെര്‍ക്കളയിലാണ് സംഭവം. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.എം ഫാസറിനെയാണ് (15) സഹപാഠി കഴുത്തിലും തോളിലും ബ്ലേഡ് കൊണ്ട് കീറിമുറിച്ചത്. ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍.
ബുധനാഴ്ച മൂന്ന് മണിയോടെ സ്‌കൂളില്‍ വച്ച് സഹപാഠി പുതിയ ബേ്‌ളഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുളള ശ്രമത്തിനിടെ തോളിന് താളെയും മുറിച്ചു. അദ്ധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെിച്ചു. കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും സ്റ്റിച്ചുകള്‍ ഫാസിറിന് ഇടേണ്ടി വന്നു. അതേസമയം സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരന്‍ കെ ഇബ്രാഹിം ആരോപിച്ചു.
മുറിവേറ്റ വിദ്യാര്‍ഥിയെ അദ്ധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ എം.എം അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ അതുസംബന്ധിച്ച് പരാതി കുട്ടിയില്‍ നിന്നോ രക്ഷിതാക്കശില്‍ നിന്നോ ലഭിച്ചിരുന്നില്ല. ഇരു കുട്ടികളും ഇപ്പോള്‍ സ്‌കൂളില്‍ വരുന്നില്ലെന്നും പ്രധാന അദ്ധ്യാപകന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി എസ്.കെ.കെ പ്രശാന്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















