മാസ്കും അകലവും ഒഴിവാക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം; ചിരിക്കുന്ന മുഖങ്ങൾ വീണ്ടും കാണുന്ന നാളുകൾ വരട്ടെ; മറ്റൊരു യുദ്ധം തീർന്നു വരുന്നുവെന്ന ശുഭ സൂചനയുമായി ഡോ. സുൽഫി നൂഹ്

മറ്റൊരു യുദ്ധം തീർന്നു വരുന്നുവെന്ന ശുഭ സൂചനയുമായി ഡോ. സുൽഫി നൂഹ്. ഇന്നത്തെ കൊറോണ കേസുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മറ്റൊരു യുദ്ധം തീരുന്നു?
ഏതാണ്ട് രണ്ട് കൊല്ലത്തിൽ ഒരിക്കൽപോലും ഒറ്റ ഡിജിറ്റ് മരണസംഖ്യ കണ്ടതായി ഓർക്കുന്നില്ല. ഇന്നലെയും ഇന്നും ഒഴികെ. ഈ മൂന്നാം തരംഗത്തിൽ, പ്രതീക്ഷിച്ചിരുന്നതുപോലെ, ശരം വിട്ട വേഗത്തിൽ കേസുകൾ കൂടുകയും അതേവേഗതയിൽ കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.
ആശുപത്രി അഡ്മിഷനുകളും ഐസിയു, വെൻറിലേറ്റർ തുടങ്ങിയവയുടെ ഉപയോഗവും തീരെ കുറവായിരുന്നു ഇത്തവണ. അതെ മറ്റൊരു യുദ്ധം തീർന്നു വരുന്നു. വാക്സിനും മറ്റ് നൊൺ ഫാർമക്കോളജി കൽ ഡിഫൻസ് ആയുധങ്ങളും, തുടങ്ങി ആന്റി ബോഡി കോക്ക് റ്റൈൽ മരുന്നുകൾ, ഓക്സിജൻ ചികിത്സ, സ്റ്റിറോയ്ഡ് മരുന്നുകൾ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ എന്നിവയൊക്കെ ചേർന്ന സംയുക്ത സേനയുടെ വൻവിജയം!
അശാസ്ത്രീയ ചികിത്സകരുടെ അവകാശവാദങ്ങൾ തീർത്തും പാളിപ്പോയ രണ്ടുവർഷം. മാസ്കും അകലവും ഒഴിവാക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം. ചിരിക്കുന്ന മുഖങ്ങൾ വീണ്ടും കാണുന്ന നാളുകൾ വരട്ടെ. ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha





















