ശുദ്ധവായുവും വെള്ളവും ഭക്ഷണവും ശുചി മുറിയും ഇല്ലാതെ ബങ്കറുകളിൽ എത്ര നാൾ ? ആയുധമണിഞ്ഞ അച്ഛനും അമ്മയും തിരികെ വരുമെന്നുറപ്പില്ലാതെ തെരുവിലുണ്ട്; അനുജൻ്റെ കരച്ചിലും വിശപ്പിൻ്റെ വിളിയും ഈ കുഞ്ഞുങ്ങൾക്ക് താങ്ങാവുന്നതിലും എത്രയോ ഏറെയാണ്; നീളുന്ന യുദ്ധം ഇത്തരം വൈകാരിക ദൃശ്യകാഴ്ചകളുടെ തുടർച്ചയാവും; യുദ്ധത്തെ കുറിച്ച് അരുൺ കുമാർ

യുദ്ധത്തെ കുറിച്ച് തന്റെ അഭിപ്രായങ്ങൾ വിവരിച്ചിരിക്കുകയാണ് അരുൺ കുമാർ. തെരുവിലറക്കിയ സെലൻസ്കി നാറ്റോയുടെ ചരിത്രം ഒന്നു നോക്കിയിരുന്നെങ്കിൽ. വംശീയ സ്വതമുള്ള സിവിലിയൻസിന് ആയുധം കൊടുത്ത്ആഭ്യന്തര കലാപത്തിൻ്റെ വിത്തു വിതച്ച് നാറ്റോ വിളയിക്കുന്നത് സൂര്യകാന്തി പൂക്കളല്ലന്ന് ആരാണ് സെലൻസ്കിയോട് പറയുക എന്നാണ് അദ്ദേഹം പറയുന്നത്.
അരുൺ കുമാർ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നീളുന്ന യുദ്ധം: ശുദ്ധവായുവും വെള്ളവും ഭക്ഷണവും ശുചി മുറിയും ഇല്ലാതെ ബങ്കറുകളിൽ എത്ര നാൾ ? ആയുധമണിഞ്ഞ അച്ഛനും അമ്മയും തിരികെ വരുമെന്നുറപ്പില്ലാതെ തെരുവിലുണ്ട്.അനുജൻ്റെ കരച്ചിലും വിശപ്പിൻ്റെ വിളിയും ഈ കുഞ്ഞുങ്ങൾക്ക് താങ്ങാവുന്നതിലും എത്രയോ ഏറെയാണ്. നീളുന്ന യുദ്ധം ഇത്തരം വൈകാരിക ദൃശ്യകാഴ്ചകളുടെ തുടർച്ചയാവും.
സ്വന്തം ജനതയെ ആയുധമണിയിച്ച് ഹ്യൂമൻ ഷീൽഡാക്കി നയതന്ത്ര വീഴ്ചയ്ക്കപ്പുറം നായക പരിവേഷത്തിലേക്ക് സെലൻസ്കി വളരും. പാശ്ചാത്യ മാധ്യമങ്ങൾ പ്രൊപ്പഗാൻഡ പണി തുടങ്ങിക്കഴിഞ്ഞു. നീളുന്ന യുദ്ധം പൊപ്പഗാൻഡയുടേത് കൂടിയാണ്. യുക്രയിന് ആയുധം കൊണ്ടു കഴിയാത്തത് അവർ പ്രൊപ്പഗാൻഡയിലൂടെ നേടാൻ ശ്രമിക്കും.
നീളുന്ന യുദ്ധം അമേരിക്കയുടെ ആയുധകമ്പോളത്തിന് കരുത്താണ്, യൂറോപ്പിൻ്റെ ദൈന്യതയാണ്. നീളുന്ന യുദ്ധം യൂറോപ്പ് കണ്ട വലിയ പലായനത്തിൻ്റെ ദിനങ്ങളിലേക്കാണ്. അതിതീവ്ര ദേശീയതയുടെ ഉൻമാദത്താൽ യുക്രയിനപ്പുറമുള്ള വിശാല റഷ്യയുടെ സ്വപ്നദർശനത്തിൽ നിന്ന് പുട്ടിൻ ഉണരുമ്പോഴേക്കും ഈ കുഞ്ഞുങ്ങളുടെ ജീവിതം എന്നേക്കുമായി കൊഴിഞ്ഞു പോയേക്കാം.
ആയുധമണിയിച്ച് ജനതയെ തെരുവിലറക്കിയ സെലൻസ്കി നാറ്റോയുടെ ചരിത്രം ഒന്നു നോക്കിയിരുന്നെങ്കിൽ. വംശീയ സ്വതമുള്ള സിവിലിയൻസിന് ആയുധം കൊടുത്ത്ആഭ്യന്തര കലാപത്തിൻ്റെ വിത്തു വിതച്ച് നാറ്റോ വിളയിക്കുന്നത് സൂര്യകാന്തി പൂക്കളല്ലന്ന് ആരാണ് സെലൻസ്കിയോട് പറയുക.
ഈ കുഞ്ഞുങ്ങൾ പറയുന്നതേ ലോകംപറയുന്നുള്ളു.. മടങ്ങിപോകു.. നിങ്ങളുടെ രാജ്യത്തേക്ക്. എൻ്റെ രാജ്യം എൻ്റെ സന്തോഷവും, അമ്മയുടെ കരുതലും അനുജൻ്റെ കുസൃതിയും അച്ഛൻ്റെ സമ്മാനങ്ങളുമാണ്! ബെലാറസിൻ്റെ നയതന്ത്രമേശയിൽ നിങ്ങളെ ലോകം കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha






















