മാരക മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി പിടിയില്‍... ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്‌ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ന്യൂജന്‍ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്ബാശേരി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്‌ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്ബാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നല്‍കിയത് ഇയാളാണ്. 2016 ല്‍ ആണ് റെമിജുസ് മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നല്‍കാത്തതിനാല്‍ അനധികൃതമായി ബാംഗ്ലൂരില്‍ തങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ ഭാര്യയും നാട്ടിലെത്തി.
മയക്കുമരുന്ന് ആവശ്യക്കാര്‍ ബാംഗ്ലൂരില്‍ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയെത്തിച്ചാണ് വില്‍പ്പന. ഹെല്‍മറ്റ് വച്ച് ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാന്‍ പോലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ല്‍ മയക്കുമരുന്ന് കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒ പി.എം ബൈജു , എസ്.ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിന്‍, അജിത് കുമാര്‍, മിഥുന്‍ എന്നിവരും ടീമിലുണ്ടായിരുന്നു. എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന്‍ കുട്ടി, സി.ഐ പി.എം ബൈജു , എസ്.ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. ഇയാളുടെയും കൂട്ടരുമായും ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും, കൂടതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
https://www.facebook.com/Malayalivartha






















