Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

പ്രസ് ക്ലബ് അംഗങ്ങളെ അവഹേളിക്കല്‍; സാമ്പത്തിക സുതാര്യതയില്ലായ്മ; ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടും തകര്‍ക്കാനുള്ള നീക്കം; പ്രസിഡന്റിനെതിരെ ട്രഷറര്‍ രംഗത്ത്

27 FEBRUARY 2022 09:12 PM IST
മലയാളി വാര്‍ത്ത

പ്രസ്‌ക്ലബ്, ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിലനില്‍പ്പ് ആശങ്കയില്‍. ക്ലബിന്റെ സാമ്പത്തിക സുതാര്യത, അച്ചടക്കം, കെട്ടുറപ്പ് എന്നിവയില്‍ ആശങ്കയറിയിച്ച് പ്രസ് ക്ലബ് ട്രഷറര്‍ ബിജു ഗോപിനാഥ് രംഗത്ത്. കൂട്ടുത്തരവാദിത്തമില്ലാത്തയുള്ള പ്രവര്‍ത്തനം പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നതായാണ് ബിജു ഗോപിനാഥ് പറയുന്നത്

സാമ്പത്തിക സുതാര്യത

ഏറ്റവും ഒടുവില്‍ നടന്ന കോവിഡ് റിലീഫ് കിറ്റിന്റെ ധന സമാഹരണ-വിനിയോഗ കാര്യങ്ങളൊന്നും ട്രഷറര്‍ എന്ന നിലയില്‍ എന്നെ അറിയിച്ചിരുന്നില്ല. ഇത്തരം ഒരു സംരഭത്തെ കുറിച്ച് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുമ്പോള്‍ കിറ്റ് വിതരണത്തെ അനുകൂലിച്ച ആദ്യ വ്യക്തിയാണ് ഞാന്‍. ഇതിന്റെ തുടര്‍ നടപടികളൊന്നും എന്നെ അറിയിച്ചില്ല. 11.82 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചതെന്നാണ് പ്രസിഡന്റ്്്്്്്്്് ഇന്നലെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇട്ട മെസേജുകളില്‍ നിന്ന് എനിക്ക് മനസിലാക്കാനായത്. ഇതില്‍ 2 ലക്ഷം രൂപ സംഘമൈത്രി എന്ന പച്ചക്കറി വ്യാപാര സ്ഥാപനത്തിന്് കൊടുത്തതായി പറയുന്നു. ഇതിലെ സുതാര്യതയില്‍ എനിക്ക് സംശയമുണ്ട്. ഇതൊരു സ്വകാര്യ വ്യക്തിയുടെ സ്ഥാപനമാണ്. മറ്റ് ഏതെങ്കിലും വ്യാപാരികളില്‍ നിന്ന് ടെണ്ടര്‍ വാങ്ങാതെ ഏക പക്ഷീയമായിട്ടാണ് ഈ ഓര്‍ഡര്‍ നല്‍കിയത്. ഈ വ്യാപാര സ്ഥാപനവും നിലവിലെ പ്രസിഡന്റും ചേര്‍ന്ന് നേരത്തെ പ്രസ്‌ക്ലബിനു പുറത്ത്്് പലതരത്തിലുള്ള വ്യാപാര ഇടപാടുകളും പച്ചക്കറി മേളകളും നടത്തിയിട്ടുള്ളതായി മനസിലാക്കുന്നു. ഏതോ ഒരു സ്പോണ്‍സറില്‍ നിന്നും വാങ്ങിയ 2 ലക്ഷം രൂപ പ്രസ്‌ക്ലബ് അക്കൗണ്ടില്‍ വരാതെ പച്ചക്കറി വ്യാപാരിക്ക് നേരിട്ട് നല്‍കുകയായിരുന്നു. ഇതു കൂടാതെ മറ്റൊരു സ്പോണ്‍സറില്‍ നിന്നും 4.5 ലക്ഷം രൂപ അതും പ്രസ്‌ക്ലബിന്റെ അക്കൗണ്ടില്‍ വരുത്താതെ പ്രൊവിഷന്‍ തന്ന സ്ഥാപനത്തിന് നേരിട്ട് നല്‍കുകയായിരുന്നു. ഈ രണ്ട് സ്പോണ്‍സര്‍മാരെയും എനിക്ക് അറിയില്ല. ആരെന്ന് ഇതുവരെ പ്രസിഡന്റ് അംഗങ്ങളോട് വെളിപ്പെടുത്തിയിട്ടുമില്ല.
പ്രസ്‌ക്ലബ് ഇതിനു മുന്‍പും സ്പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ തരുന്ന തുക അക്കൗണ്ടില്‍ വരവ് വച്ച ശേഷമാണ് ചെലവഴിക്കുന്നത്. ഇതിനു വിരുദ്ധമായിട്ടാണ് ഇത്തവണ പ്രസിഡന്റ് നേരിട്ട് ഇടപെട്ട് പണമിടപാട് ചെയതിരിക്കുന്നത്. 600 ബാഗ് അരി ഒരു സ്പോണ്‍സര്‍ നല്‍കിയതായി പറയുന്നു. അതാരാണെന്ന് അംഗങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം സഹായങ്ങള്‍ കളങ്കിതരില്‍ നിന്നാണോ അല്ലയോ സ്വീകരിക്കുന്നതെന്നറിയാന്‍ ഭരണസമിതിയിലെ ട്രഷറര്‍ എന്ന നിലയില്‍ എനിക്കും മറ്റംഗങ്ങള്‍ക്കും അവകാശമുണ്ട്്. ഈ അവകാശം ചോദ്യം ചെയ്ത എന്നോട് ഇനിയും ഇങ്ങനെ തന്നെ ചെയ്യുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇത്തരം കിറ്റുകള്‍ നല്‍കുന്നതിനെ കുറിച്ച് മാനേജിംഗ് കമ്മിറ്റി യോഗങ്ങളിലൊന്നും തീരുമാനമെടുക്കാതെ പ്രസിഡന്റ് ഏകപക്ഷീയമായാണ് ചെയ്യുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നൊന്നും ക്വട്ടേഷന്‍ വാങ്ങാതെ ഏകപക്ഷീയമായി ഇഷ്ട സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. 600 കിറ്റുകളില്‍ 500ഓളം കിറ്റുകള്‍ മാത്രമാണ് അംഗങ്ങള്‍ കൈപ്പറ്റിയിട്ടുള്ളത്. ബാക്കി കിറ്റുകള്‍ എന്തു ചെയ്തുവെന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയോ ക്ലബ് അംഗങ്ങളെയോ രണ്ടാഴ്ചയായിട്ടും അറിയിച്ചിട്ടില്ല. ക്ലബിലെ ലിഫ്ടിന്റെ അറ്റകുറ്റപ്പണി ഒരു ലക്ഷത്തോളം രൂപയ്ക്കാണ് ചെയ്തത്. ഇതും ക്വട്ടേഷന്‍ വാങ്ങാതെ പ്രസിഡന്റ് ഇഷ്ടക്കാരന് നല്‍കുകയായിരുന്നു. ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് അടുത്തകാലത്തായി ഒരു സുതാര്യതയുമില്ലാതെ നടക്കുകയാണ്.

വണ്‍മാന്‍ ഷോ

ഞാന്‍ ഉള്‍പ്പെട്ട പുതിയഭരണ സമിതി 2021 ഒക്ടോബര്‍ 23ന് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളായത്. പുതിയ ഭരണ സമിതി അധികാരമേറ്റെങ്കിലും നിലവിലെ പ്രസിഡന്റ് സ്വയം സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിക്കുകയാണ്. പുതിയ സെക്രട്ടറിയായ രാജേഷ് രാജേന്ദ്രന് ഇതുവരെ മിനിട്സ് ബുക്കോ മറ്റ് ഓഫീസ് രേഖകളോ മുന്‍ സെക്രട്ടറി കൂടിയായ പുതിയ പ്രസിഡന്റ് കൈമാറിയിട്ടില്ല. പ്രസ്‌ക്ലബ് നിയമാവലി അനുസരിച്ച് മിനിട്സ് ബുക്ക്, മറ്റ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാത്തിന്റെയും സൂക്ഷിപ്പുകാരന്‍ പ്രസ് ക്ലബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ സെക്രട്ടറിയാണ്. ഈ അധികാരങ്ങളെല്ലാം പ്രസിഡന്റ് സ്വയം ഏറ്റെടുത്ത്്്്്്്്്്്അഭിനവ സെക്രട്ടറിയായി തുടരുകയാണ്. മിനിട്സ് ബുക്ക് ഉള്‍പ്പെടെയുള്ള ഓഫീസ് രേഖകള്‍ സെക്രട്ടറിക്ക് കൈമാറാന്‍ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട്്് പ്രസിഡന്റിനോട് പല തവണ സംസാരിച്ചെങ്കിലും ഏതോ ഒരു കോടതി വ്യവഹാരം ചൂണ്ടിക്കാട്ടി പറ്റില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രസ്‌ക്ലബുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന കേസില്‍ ക്ലബ് സെക്രട്ടറി ആരാണെന്ന് കണ്ടെത്തി മിനിട്സ് ബുക്ക് കൈമാറാനായിരുന്നു വിധി. ഇതനുസരിച്ച് വിചാരണക്കോടതിയില്‍ വിചാരണ നടക്കുകയും അന്നത്തെ സെക്രട്ടറിക്ക് മിനിട്സ് കോടതി കൈമാറുകയും ചെയ്തു. പുതിയ ഭരണ സമിതി അധികാരമേല്‍ക്കുമ്പോള്‍ പുതിയ സെക്രട്ടറിക്ക് ഇതു കൈമാറേണ്ടതാണ്. ഓരോ യോഗങ്ങളുടെയും തീരുമാനങ്ങള്‍ മിനിട്സ് ബുക്കില്‍ എഴുതേണ്ടത് സെക്രട്ടറിയുടെ ചുമതലയാണ്. പുതിയഭരണ സമിതിയുടെ ഒരു യോഗ തീരുമാനങ്ങളും ഇതുവരെ മിനിട്സ് ബുക്കില്‍ സെക്രട്ടറിയായ രാജേഷ് രാജേന്ദ്രന് രേഖപ്പെടുത്താനായിട്ടില്ല്. യോഗ തീരുമാനങ്ങള്‍ രേഖപ്പെടുത്താന്‍ മിനിട്സ് ബു്ക്ക്്്്് ആവശ്യപ്പെട്ട രാജേഷ് രാജേന്ദ്രനോട്്്് ' നീ എന്റെ ഹാട്രിക്്്്്്്്് വിജയത്തിന്റെ ഔദാര്യത്തില്‍ ജയിച്ചവനാണെന്നും നപുംസകങ്ങള്‍ക്കു തരാനുള്ളതല്ലെന്നും' പറഞ്ഞ് അവഹേളിക്കുകയാണുണ്ടായത്. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ മിനിട്സ് ബുക്ക് വേണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും തരാനാകില്ലെന്നും താനാണ് നമ്പര്‍ വണ്‍ എന്നു പറഞ്ഞ് നല്‍കാന്‍ വിസമ്മതിക്കുകയുമായിരുന്നു. പ്രസ്‌ക്ലബ് കെട്ടിടങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടും തന്റെ സ്വകാര്യ സ്വത്തായാണ് മുന്‍ സെക്രട്ടറി കണക്കാക്കുന്നത്. രണ്ടു വര്‍ഷമായി പ്രസ്‌ക്ലബിന്റെ സ്യൂട്ട് റൂം സ്വന്തമാക്കി കൈവശം വച്ചിരിക്കുകയാണ ഇയാള്‍്. പല അംഗങ്ങളും ആവശ്യപ്പൈട്ടതിന്റെ അടിസ്ഥാനത്തില്‍ ഒഴിയാന്‍ ആവശ്യപെട്ടെങ്കിലും നാളിതുവരെ അതിനു തയ്യാറായിട്ടില്ല.

ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടും തകര്‍ക്കാന്‍ നീക്കം

അക്കാദമിക മികവ് ഒന്നു കൊണ്ടു മാത്രം പ്രഗത്ഭരും പ്രശസ്തരുമായ നിരവധി മാദ്ധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ അഭിമാന സ്തംഭമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം. രാജ്യത്തെ മികച്ച മാദ്ധ്യമ ഇന്‍സ്റ്റിറ്റ്യൂട്ടായി ഇതിനെ ഉയര്‍ത്തുമെന്നായിരുന്നു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങളെയെല്ലാം തടയുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫീസ് വരുമാനമല്ലാതെ മറ്റ് കാര്യമായ(പത്രസമ്മേളനം, ഹാള്‍ പരിപാടി)വരുമാനങ്ങളൊന്നുമില്ല. ഫീസിനത്തില്‍ ലഭിക്കുന്ന തുകയിലാണ് പ്രസ്‌ക്ലബിന്റെ മറ്റു ചിലവുകള്‍ പ്രധാനമായും നടക്കുന്നത്. 2021-22 ല്‍ റഗുലര്‍ ക്ലാസിലേക്ക് 41 വിദ്യാര്‍ത്ഥികളും കണ്ടന്‍സെഡ് ബാച്ചിലേക്ക് 15 വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. റഗുലര്‍ ക്ലാസുകള്‍ രണ്ടു ബാച്ചായാണ് നടത്തുന്നത്. 2008ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയകെട്ടിടം ഉണ്ടായതു മുതല്‍ രണ്ടു ബാച്ചായാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ ഓറിയന്റഡ് ആയി വ്യക്തിഗത ശ്രദ്ധ നല്‍കുന്നതിനാണ് 2008ല്‍ ഒരു ബാച്ചായിരുന്ന റഗുലര്‍ ക്ലാസിനെ രണ്ടു ബാച്ചാക്കിയത്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഈ ക്ലാസുകളെ ഒഴുപ്പിച്ച് ഒറ്റബാച്ചായി പ്രസ്‌ക്ലബ് കെട്ടിടത്തില്‍ നടത്താനുള്ള നീക്കമാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒറ്റ ക്ലാസാക്കിയെങ്കിലും ഇതു വിജയകരമല്ലെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന്്്്്്്്് വീണ്ടും രണ്ട് ബാച്ചാക്കാന്‍ ഡയറക്ടര്‍ തീരുമാനിച്ചു. എന്നാല്‍ സാമ്പത്തിക ലാഭം ചൂണ്ടികാട്ടി പ്രസിഡന്റ് ഇതിനെ എതിര്‍ത്തു. ഇതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസുകള്‍ ഒരാഴ്ചയായി മുടങ്ങി.
എന്നാല്‍ ഒരു വര്‍ഷം 35 ലക്ഷത്തോളം രൂപയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വരുമാനം. 20 ലക്ഷം രൂപ റഗുലര്‍ ബാച്ചില്‍ നിന്നും 4.5 ലക്ഷം കണ്ടന്‍സ്ഡ് ബാച്ചില്‍ നിന്നും 10 ലക്ഷം രൂപ മണ്ണന്തല ബാച്ചില്‍ നിന്നും പ്രതിവര്‍ഷം ലഭിക്കാറുണ്ട്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ഇനത്തില്‍ പരമാവധി നല്‍കേണ്ടി വരുന്നത് പ്രതിവര്‍ഷം 16 ലക്ഷം രൂപ മാത്രമാണ്. ബാക്കി തുക എന്തു ചെയ്യുന്നുവെന്ന് അംഗങ്ങള്‍ പരിശോധിക്കേണ്ടതാണ്. സാമ്പത്തിക ലാഭത്തിന്റെ പേരു പറഞ്ഞ് വിദ്യാഭ്യാസ ഗുണനിലവാരം നശിപ്പിക്കണോ എന്ന് അംഗങ്ങള്‍ വിലയിരുത്തണം.

ക്ലബ് അംഗങ്ങളെ അവഹേളിക്കല്‍

പത്രപ്രവര്‍ത്തകരായ നാമോരുത്തരും മുതിര്‍ന്ന അംഗങ്ങളോട്്്്്്്്്്്സ്നേഹ ബഹുമാനാദരങ്ങളോടെയാണ് പെരുമാറുന്നത്. മുതിര്‍ന്ന അംഗങ്ങളുടെ സ്നേഹവും പിന്തുണയും നമുക്കെല്ലാം ആവോളം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പാരസ്്പര്യമാണ് പ്രസ്‌ക്ലബ്്്് കൂട്ടായ്മയെ കൂടുതല്‍ സുദൃഢമാക്കുന്നത്. എന്നാല്‍ നാമേറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമീപകാലത്ത്് അന്തരിച്ച മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ ഇ. സോമനാഥ് എന്ന സോമേട്ടനെ അവഹേളിച്ച് പ്രസ്‌ക്ലബ് പ്രസിഡന്റ് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അംഗങ്ങളില്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ കേട്ടതിലുമേറെ സോമേട്ടനെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അവഹേളിച്ചിട്ടുണ്ട്. ഇതിനെ എതിര്‍ത്തു സംസാരിച്ച എന്നെയും സെക്രട്ടറിയെയും ഇതിലുമേറെ മോശം വാക്കുകളിലൂടെ തിരിച്ചാക്രമിക്കുകയാണ്്്് ചെയ്തത്്്്്്്്്്..്എന്റെ സ്വഭാവ ഹത്യയ്ക്കും പല വട്ടം പ്രസിഡന്റ് ശ്രമിച്ച കാര്യം പലര്‍ക്കുമറിയാം. എന്നെയും സെക്രട്ടറിയേയും മാറ്റി നിര്‍ത്തി ഇന്നത്തെ മാനേജിംഗ് കമ്മിറ്റി യോഗത്തിന് പോലും പ്രസിഡന്റാണ് നോട്ടീസയച്ചത്. ബൈലോ പ്രകാരം സെക്രട്ടറിയാണ് യോഗ നോട്ടീസുകള്‍ അയക്കേണ്ടത്.ഇതിലൂടെ ഈ കമ്മിറ്റിയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കാര്യം
ഞാന്‍ അംഗങ്ങളുടെ അറിവിലേക്കും ശ്രദ്ധയിലേക്കുമായി സവിനയം സമര്‍പ്പിക്കുകയാണ്.അങ്ങനെ ചെയ്യേണ്ടത് എന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ കരുതുന്നു. ബാക്കി അംഗങ്ങള്‍ തീരുമാനിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (2 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (2 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (3 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (4 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (5 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (6 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (6 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (6 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (6 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (6 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (6 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (7 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (7 hours ago)

Malayali Vartha Recommends