Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കേരളം തുടങ്ങി വച്ചു... കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്നും പറപറപ്പിച്ചതോടെ മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തു; കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിയ രാഹുല്‍ ഗാന്ധി മാറണമെന്ന് മുറവിളി; പ്രിയങ്കയെ കൊണ്ടു വരാതെ ശശി തരൂരിനെ കൊണ്ട് വരണമെന്ന് ആവശ്യം

11 MARCH 2022 10:24 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കേരളത്തിലെ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ പോയി സലാഡ് ഉണ്ടാക്കുന്നത് പഠിക്കുന്നത് അന്നേ വൈറലായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ് തുന്നം പാടിയ ഈ സമയത്ത് പഴയ 'തൈറ്, കള്ളുപ്പ്, വെങ്കായം' ഒരിക്കല്‍ കൂടി വൈറലാകുകയാണ്. രാഹുലിന് അതാണ് പറ്റിയ പണിയെന്നും ഉടന്‍ നേതൃത്വം മാറണമെന്നാണ് പറയുന്നത്. ശശി തരൂര്‍ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. ശശി തരൂര്‍ അമരത്ത് വന്നാലും അത്ഭുതമില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ, പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണെന്ന പരസ്യനിലപാടുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.



ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്, നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ് എന്നും ശശി തരൂര്‍ കുറിച്ചു.

അതേസമയം ബിജെപിക്ക് ഇന്ന് ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി ജയിച്ചതിനു പിന്നാലെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് സന്തോഷത്തിന്റെ ദിനം. ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രം കുറിച്ചു. കാലാവധി പൂര്‍ത്തിയാക്കി തിരിച്ചുവരുന്നത് ആദ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


മാര്‍ച്ച് 10 മുതല്‍ ഹോളി ആരംഭിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇത് എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണ്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്തതിന് എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നു. ഗോവയില്‍ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡില്‍ ബിജെപി പുതിയ ചരിത്രം കുറിച്ചു. 2019ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, 2017ലെ യുപിയിലെ വിജയമാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. 2022ലെ യുപിയിലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ പൊതു തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ക്കെതിരെ പല ആളുകളും യുപിയില്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. അവരുടെ ആരോപണങ്ങള്‍ക്ക് ജനം കടുത്ത ഭാഷയില്‍ മറുപടി നല്‍കി. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ ദരിദ്രരാണെന്നും ബിജെപിയെ വിശ്വസിക്കുന്നവരാണെന്നും വിദ്യാഭ്യാസം കുറവുള്ളവരാണെന്നുമൊക്കെ പല ആളുകളും കുറ്റപ്പെടുത്തി. യുപിയിലെ ജനങ്ങള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ ആയിരിക്കാം. എന്നാല്‍ അവര്‍ക്കറിയാം രാജ്യത്തിന്റെ പുരോഗതിക്ക് എന്താണ് ആവശ്യമെന്ന്, ആരാണ് അധികാരത്തില്‍ വരേണ്ടതെന്ന്. അങ്ങനെയാണ് യുപിയില്‍ ഞങ്ങള്‍ വീണ്ടും അധികാരം നിലനിര്‍ത്തിയത്. യുപിയിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു



2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടും എന്ന് ചില ജ്ഞാനികള്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. അന്ന് അവരെയെല്ലാം അഭുതപ്പെടുത്തുന്ന പ്രകടനമാണ് ബിജെപി കാഴ്ച വച്ചത്. 2024ലും ബിജെപി തന്നെയാവും രാജ്യത്ത് അധികാരത്തില്‍ വരാന്‍ പോകുന്നത് എന്നെനിക്ക് പൂര്‍ണ വിശ്വാസമാണ്. എതിര്‍ക്കുന്നവര്‍ എതിര്‍ത്താലും ബിജെപിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നും മോദി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends