Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മുന്‍ ജീവനക്കാരന്റെ അതിക്രമം... അയല്‍വാസി നടുറോഡില്‍ വെട്ടിവീഴ്ത്തിയ യുവതിയുടെ മരണത്തില്‍ വിറങ്ങലിച്ച് നാട്; വീട്ടിലേക്ക് പോകവേ, മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്; ശരീരത്തിലേറ്റത് 36 വെട്ട്

19 MARCH 2022 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കൊടുങ്ങല്ലൂരില റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന നാസറിന്റെ ഭാര്യ റിന്‍സിയുടെ (30) മരണത്തില്‍ നാട് തേങ്ങുകയാണ്. എന്തിനായിരുന്നു ഈ കൊലപാതകമെന്ന് നാട്ടുകാര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല.

മക്കളുമായി സ്‌കൂട്ടറില്‍ പോകവേ,അയല്‍വാസിയായ യുവാവാണ് പിന്തുര്‍ന്ന് വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തിയത്. എറിയാട് കേരള വര്‍മ്മ സ്‌കൂളിന് സമീപത്തെ നിറക്കൂട്ട് എന്ന സ്വന്തം റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന നാസറിന്റെ ഭാര്യ റിന്‍സി ഇന്നലെ രാവിലെ എട്ടരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെ എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം മാങ്ങറാംപറമ്പിലെ വീട്ടിലേക്ക് പോകവേ, മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് നാസര്‍ കടയിലായിരുന്നു. അയല്‍വാസിയും ഇവരുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനുമായ റിയാസിനായി (ചിപ്പു 38) പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതി അവിവാഹിതനാണ്.

ലോക്ക് ഡൗണ്‍ കാലത്ത് നാലുമാസം ഈ കടയില്‍ ജോലി ചെയ്തിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കവേ, വലതുകൈയുടെ നാല് വിരലുകള്‍ അറ്റുവീണു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പരിസരത്തുള്ളവരാണ് റിന്‍സിയെ ചന്തപ്പുരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ രാത്രി പത്തരയോടെ തൃശൂരിലേക്കു കൊണ്ടുവന്നു. സംഭവത്തിനുശേഷം റിയാസ് സ്‌കൂട്ടര്‍ വീട്ടില്‍ കൊണ്ടുവച്ചശേഷം കുളി കഴിഞ്ഞാണ് രക്ഷപ്പെട്ടത്.

പറവൂര്‍ മാഞ്ഞാലി സ്വദേശിയായ കലാപുരയ്ക്കല്‍ അബ്ദുള്‍ സലാമിന്റെയും റംലത്തിന്റെയും മൂന്ന് മക്കളില്‍ ഇളയവളാണ് റിന്‍സി. ഈ കുടുംബം ഏഴ് വര്‍ഷം മുമ്പാണ് എറിയാട് പ്രദേശത്ത് താമസമാക്കിയത്. വിദേശത്തായിരുന്ന ഭര്‍ത്താവ് നാസര്‍ നാല് വര്‍ഷം മുമ്പാണ് റെഡിമെയ്ഡ് സ്ഥാപനം ആരംഭിച്ചത്. മക്കള്‍: റിഹാ (എറിയാട് കെ.വി.എച്ച്.എസ്, അഞ്ചാം ക്ലാസ് ), ദായി മുഹമ്മദ് (എല്‍.കെ.ജി ). മൃതദേഹം തൃശൂര്‍ മെഡി.കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ദ്ധസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

റിന്‍സിയുടെ ശരീരത്തില്‍ 36 മുറിവുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുറത്തും പിന്‍കഴുത്തിലും തലയിലുമായാണ് കൂടുതല്‍ മുറിവുകള്‍. തുരുതുരായുള്ള വെട്ടില്‍ മുടിയുള്‍പ്പെടെ മുറിഞ്ഞുപോയി. ഏതാനും നാള്‍ മുമ്പ് റിന്‍സിയുടെ വീട്ടിലെത്തി കുട്ടികളുടെ മുമ്പില്‍ വച്ച് ഭര്‍ത്താവുമായി കലഹിച്ച് ഉന്തും തള്ളും നടന്നിരുന്നു. റിന്‍സി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കി. ഈ വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. അവളെ കൊന്ന് ഞാനും ചാവുമെന്ന് പലരോടും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.

റിയാസ് കുടുംബ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ റിന്‍സി ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് റിയാസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും റിന്‍സി തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

റെഡിമെയ്ഡ് സ്ഥാപനം പൂട്ടി അഞ്ചും പത്തും വയസുള്ള മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് റിന്‍സിയെ റിയാസ് ആക്രമിച്ചത്. റിന്‍സിക്ക് മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു . കുഞ്ഞുങ്ങളുടെ കരച്ചില്‍കേട്ട് അതു വഴി വന്ന മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ റിയാസ് ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ നേരത്ത റിന്‍സി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കിയെങ്കിലും റിയാസ് പക തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (17 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (24 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (40 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (59 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends