Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

എന്റെ ഒരു ഏറ്റവും അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നു... സഹായത്തിനായി എന്നെ വിളിക്കുകയാണ്.. എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്! എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി എന്ന് വെച്ച് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.. നാളെ ഞാന്‍ പ്രശ്‌നത്തില്‍പ്പെട്ടാലും എന്നെ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ; ദിലീപിനുള്ള പിന്തുണയില്‍ നയീകരിച്ച് സിദ്ദീഖ്

19 MARCH 2022 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യം മുതൽ തന്നെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. ഇപ്പോഴിതാ ആ പിന്തുണയെ ന്യായീകരിച്ച് നടന്‍ സിദ്ദീഖ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ടും സിനിമയ്ക്കകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ താന്‍ എടുക്കുന്ന നിലപാടിനെ ന്യായീകരിച്ചാണ് സിദ്ദീഖ് സംസാരിച്ചത്. സഹായം ചോദിച്ച് തന്നെ വിളിക്കുന്ന സുഹൃത്ത്, അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ല എന്നാണ് സിദ്ദിഖ് പറയുന്നത്. തന്റെ മകനോ സഹോദരനോ നാളെ ഒരു അപകടത്തിലോ പ്രശ്‌നത്തിലോ പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ ഒരു ഏറ്റവും അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നു. അദ്ദേഹം സഹായത്തിനായി എന്നെ വിളിക്കുകയാണ്. എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്, എന്നാണ് സിദ്ദീഖ് പറയുന്നത്. അദ്ദേഹം തന്റെ സുഹൃത്താണെന്നും തന്റെ സഹായമാണ് ചോദിച്ചിരിക്കുന്നതെന്നും സിദ്ദീഖ് വിശദീകരിച്ചു. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുണ്ടായേക്കാമെന്നും എന്നും എന്നാല്‍ സഹായം ചോദിച്ച സാഹചര്യത്തില്‍ കൂടെ നില്‍ക്കുക എന്നതാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട സംഭവവും വിശദീകരിച്ചു.

'ഇപ്പോള്‍ ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അകപ്പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നല്ലേ ആലോചിച്ചിട്ടുണ്ടാകുക എന്നും സിദ്ദീഖ് ചോദിക്കുന്നു. ഷാരൂഖിന്റെ മകന്‍ ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാം, ഇല്ലാതിരിക്കാം. അയാള്‍ ഒരു സ്ഥലത്ത് ചെന്നുപെട്ടു. പക്ഷേ ഷാരൂഖ് ഖാന്‍ നോക്കുന്നത് എന്താണ്? എന്റെ മകന്‍ അകപെട്ട ഒരു അപകടത്തില്‍ നിന്ന് എനിക്ക് അവനെ രക്ഷിക്കണം എന്നാണ്. അതുപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തില്‍പ്പെട്ടാല്‍, ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ് ചെയ്യാവുന്ന കാര്യമെന്ന് സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെതിരെ വരുന്ന കാര്യങ്ങളെ എനിക്ക് ചിലപ്പോള്‍ ഡിഫന്റ് ചെയ്യേണ്ടി വരുമെന്നും അതാണ് നിലപാട് എന്നും സിദ്ദീഖ് വ്യക്തമാക്കി.

അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും, അയാള്‍ പ്രശ്നത്തില്‍പ്പെട്ടുപോയി. ഒരുപക്ഷെ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. അയാളെ ശിക്ഷിക്കട്ടെ, ശിക്ഷ കഴിഞ്ഞ് തിരിച്ച് വരുമ്പോഴും അയാള്‍ തന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ എന്നാണ് സിദ്ദീഖ് ചോദിക്കുന്നത്. എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി എന്ന് വെച്ച് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോയെന്ന് സിദ്ദീഖ് ചോദിക്കുന്നു. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോയെന്ന് സിദ്ദീഖ് പറയുന്നു. നമ്മള്‍ എല്ലാവരും ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോയെന്നും നാളെ എനിക്കും തെറ്റ് പറ്റില്ലേയെന്നും സിദ്ദീഖ് ചോദിക്കുന്നു. ഞാനും നാളെ ഒരു പ്രശ്നത്തില്‍ അകപ്പെടില്ലേ? അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ എന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (6 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (10 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (19 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (55 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (13 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (14 hours ago)

Malayali Vartha Recommends