2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് സായി ശങ്കര്‍; സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍ വലിയ ക്രിമിനലാണെന്ന് ക്രൈം ബ്രാഞ്ച്

സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍ വലിയ ക്രിമിനലാണെന്ന് ക്രൈം ബ്രാഞ്ച്. 2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് സായി ശങ്കര്‍. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസായിരുന്നു. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിഐ ആയിരുന്നു അദ്ദേഹം.
സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്ത്. ഒരു സ്ത്രീ അടക്കം അഞ്ച് പ്രതികളുണ്ടായിരുന്നു. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹണിട്രാപ്പ് മുഖേന പണം തട്ടിയ കേസായിരുന്നു ഇത്. പഴയ കേസുമായി ബന്ധപ്പെട്ട് നിയമസഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാവാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം തെളിവുകൾ നശിപ്പിക്കാൻ തനിക്ക് നിർദ്ദേശം നൽകിയത് പ്രതിഭാഗത്തെ ഒരു അഭിഭാഷകനെന്ന മൊഴി ജയശങ്കർ നൽകിയിരിക്കുകയാണ്.കേസിലെ ഒന്നാം പ്രതിയായ നടൻ ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണിലെ ഡേറ്റ വീണ്ടെടുക്കാൻ കഴിയാത്ത വിധം മായ്ച്ചു കളയാനാണ് പ്രതിഭാഗം തന്നെ സമീപിച്ചതെന്നും അദ്ദേഹം മൊഴി നൽകിയിരിക്കുന്നു. ദിലീപ് നേരിട്ടല്ല വന്നത് എന്നും അയാൾ മൊഴി നൽകി.
സായ് ശങ്കര്‍ എന്ന ഐടി വിദഗ്ധന്‍ വലിയ ക്രിമിനലാണെന്ന് ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. നിരവധി ക്രിമിനല്‍ കേസുകളാണ് സായ് ശങ്കറിനെതിരെയുള്ളതെന്ന് ബൈജു പറയുന്നു. ദിലീപിനെയും അഭിഭാഷകന്‍ രാമന്‍ പിള്ളയെയുംവരെ വെല്ലുന്ന കള്ളനാണ് ഇയാള്‍. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായിയുടെ കൈവശമുണ്ടെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.
ജഡ്ജി പിന്‍മാറിയ വിഷയം അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് ഈ കേസില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സഞ്ജയ് കുമാര്‍ എന്ന ഡിഐജി പോലീസിന്റെ തലപ്പത്ത് ഇരുന്ന് ദിലീപിന് വേണ്ടി ചാരപ്പണിയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ കുറേയൊക്കെ സായ് ശങ്കര്‍ നശിപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത് നടന്നിരിക്കുന്നത് രാമന്‍പ്പിള്ളയുടെ ഓഫീസില്‍ വെച്ചാണ്. ഇയാള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റാത്തവയാണ് ബോംബെയില്‍ കൊണ്ടുപോയി നശിപ്പിച്ചത്. ഒരു ഫോണ്‍ ആറോ ഏഴോ തവണ ഫോര്‍മാറ്റ് ചെയ്താല്‍ പിന്നെ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് ഇവര്‍ കരുതിയത്. സായ് ശങ്കര്‍ പറയുന്നത് രാമന്‍ പിള്ള എന്റെ വക്കീലായിരുന്നു എന്നാണ്. രാമന്‍പ്പിള്ളയുടെ ഓഫീസില്‍ വെറുതെ ചെന്നപ്പോള്‍ യാദൃശ്ചികമായി ദിലീപിനെ കാണുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.
രാമന്‍പ്പിള്ള എന്നെ ഐടി വിദഗ്ധനാണെന്ന് പറഞ്ഞ് പരിചപ്പെടുത്തുകയായിരുന്നു. അപ്പോള്‍ ദിലീപ് തന്റെ ഫോണിലുള്ള ചിത്രങ്ങളൊന്ന് പകര്‍ത്തി തരാമോ എന്ന് ചോദിക്കുന്നു. സായ് ശങ്കറിന്റെ കൈവശമുണ്ടായിരുന്ന മാക് പ്രോ ഉപയോഗിച്ച് ആ ചിത്രങ്ങള്‍ മാറ്റി കൊടുത്തു എന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഇതെല്ലാം നമ്മള്‍ വിശ്വസിക്കണം എന്നാണ് ഇവര്‍ പറയുന്നത്.
ഇപ്പറഞ്ഞതെല്ലാം പ്ലാനിംഗ് പോലെ കൃത്യമായിട്ടാണോ നടന്നത്. ദിലീപിന്റെ വക്കീല്‍ രാമന്‍ പിള്ളയ്ക്ക് എല്ലാം അറിയാം. ദിലീപിന്റെ ഫോണിലുള്ള ഈ കാര്യങ്ങളെല്ലാം, അങ്ങോട്ടേക്ക് മാറ്റി കൊടുത്തപ്പോള്‍ രാമന്‍ പിള്ളയോ ദിലീപോ ഒരു കാര്യം ഓര്‍ത്തില്ല. ഈ സായ് ശങ്കര്‍ ഇവരേക്കാള്‍ പഠിച്ച കള്ളനാണ്.
സ്വന്തം ഫോണിലേക്ക് ഈ വിവരങ്ങള്‍ ദിലീപോ രാമന്‍പിള്ളയോ അറിയാതെ മാറ്റാന്‍ കഴിവുള്ളയാളായിരുന്നു ഈ സായ് ശങ്കര്‍. ആ ഫോണ്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ദിലീപിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ അടങ്ങിയ സായ് ശങ്കറിന്റെ ഈ ഫോണ്‍ കേസിലെ വഴിത്തിരിവാകും. ഈ സംഭവത്തിന് ശേഷം സായ് ശങ്കര്‍ പോലീസിനെതിരെ തിരിയുകയാണ് ഉണ്ടായത്.
അവര്‍ തന്നെ കുടുക്കാന്‍ നോക്കുന്നു എന്നെല്ലാമാണ് പറയുന്നത്. രാമന്‍ പിള്ളയ്‌ക്കെതിരെ പറയാന്‍ ബൈജു പോലീസ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് സായ് ശങ്കര്‍ പറയുന്നത്. എന്നാല്‍ നാക്കെടുത്താല്‍ നുണ പറയുന്നയാളാണ് സായ് ശങ്കറെന്നാണ് പോലീസ് പറയുന്നത്. കോടികള്‍ തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. ഹണി ട്രാപ്പ് കേസിലും പ്രതിയുമാണ് സായ് ശങ്കര്‍.
ബ്ലാക് മെയില്‍ കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കേസുകള്‍ ഇയാളുടെ പേരിലുണ്ട്. അത് പെറ്റിക്കേസൊന്നുമല്ല. പെണ്‍കുട്ടികളെ ഉപയോഗിച്ച് മറ്റുള്ളവരുടെ വലയില്‍ വീഴ്ത്തുകയും അവരില്‍ നിന്ന് കോടികള്‍ തട്ടാന്‍ ശ്രമിക്കുകയും ചെയ്ത ഹണിട്രാപ്പ് കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. രണ്ട് കോടിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ വേഷം ധരിച്ചെത്തി ആളുകളെ പറ്റിക്കാന്‍ ശ്രമിച്ച മറ്റൊരു കേസും ഇയാള്‍ക്കെതിരെയുണ്ട്. ഇയാളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha