സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരം ശക്തി പ്രാപിക്കുന്നു... മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കര മാമലയിലും കല്ലിടുന്നതിനെതിരേ വന്‍ പ്രതിഷേധം

സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്രാപിക്കുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലെ തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കര മാമലയിലും കല്ലിടുന്നതിനെതിരേ വന്‍ പ്രതിഷേധം നടന്നു.
തിരൂരില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തിറങ്ങിയാണ് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടയുന്നത്. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ട്. പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.
ചോറ്റാനിക്കര മാമലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വേക്കല്ല് പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസം സ്ഥാപിച്ച കല്ലുകളാണ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും ചേര്‍ന്ന് പിഴുത് കനാലിലേക്ക് വലിച്ചെറിഞ്ഞത്.
അതേസമയം, പ്രദേശത്തെ ചിലയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്ന വിവരത്തെ തുടര്‍ന്ന് സര്‍വേ ഉദ്യോഗസ്ഥര്‍ ഇന്ന് കല്ലിടലിന് എത്തില്ല. ഉദ്യോഗസ്ഥരെ തടയാന്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലത്ത് യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും സംഘടിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























