സ്വന്തം ഭാര്യവീട് പോലും സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി; പിണറായിയുടെ ഭാര്യാ സഹോദരിയുടെ വീട്ടിൽ കള്ളൻ കയറി നിരപ്പാക്കി; മോഷ്ടാക്കളെ പിടികൂടുന്നതിൽ കാലതാമസം വരുന്നത് മുഖ്യമന്ത്രിക്ക് നാണക്കേടാകുന്നു; കേരളത്തിൽ ഗുണ്ടകളും മോഷ്ടാക്കളും വിലസുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് മോഷ്ടാക്കള്‍ കയറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ സഹോദരിയുടെ വീട്ടിലാണ് കള്ളൻ കയറിയത്. സ്വന്തം ഭാര്യവീട് പോലും സംരക്ഷിക്കാൻ കഴിയാത്ത വ്യക്തി മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പിന്നെ എങ്ങനെയാണ് പാവപ്പെട്ട ജനങ്ങളുടെ വീട് സംരക്ഷിക്കാൻ ഇവർക്ക് സാധിക്കുന്നത്. മുഖ്യമന്ത്രിക്ക് കൂടെ നാണക്കേട് ഉണ്ടാകും എന്ന് കരുതിയിട്ട് പല കാര്യങ്ങളും അവർ മറച്ചുവയ്ക്കുകയാണ്.
മോഷ്ടാക്കളെ പിടികൂടുന്നതിൽ കാലതാമസം വരുന്നത് മുഖ്യമന്ത്രിക്ക് നാണക്കേടാകുകയാണ്. യോഗി ആദിത്യനാഥ് നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ ആക്ഷേപിച്ചിരുന്നു. ഉത്തർപ്രദേശ് കേരളം പോലെയാകരുത് എന്നായിരുന്നു ആൾക്കാരോട് അദ്ദേഹത്തിന്റെ ആവശ്യം. ഈ വിഷയം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ ചില മറുപടികൾ ഒക്കെ പറഞ്ഞു.
കേരളത്തിൽ എന്താണ് കുഴപ്പം എന്നായിരുന്നു മുഖ്യമന്ത്രിയുടെ യും കൂട്ടരുടെയും ചോദ്യം. എന്നാൽ ഇതു തന്നെയാണ് കേരളത്തിലെ കുഴപ്പം. ഇവിടെ ഗുണ്ടകളും മോഷ്ടാക്കളും വിലസുകയാണ് . സാധാരണ ജനങ്ങൾ ജീവൻ കയ്യിൽ പിടിച്ചാണ് ജീവിക്കുന്നത്. വാതിൽ തല്ലിത്തകർത്ത് കള്ളന്മാർക്ക് എപ്പോൾ അകത്തു പ്രവേശിക്കുമെന്ന് പോലും ഭയപ്പെട്ടു ജീവിക്കുന്ന ഒരു ജനത.
ഗുണ്ടകളെ അറസ്റ്റു ചെയ്യുന്ന വാർത്ത നമ്മൾ പത്രത്തിൽ വായിക്കാറുണ്ട് എന്ന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ സ്വതന്ത്രരാക്കി വിടും. പലസ്ഥലങ്ങളിലും കേരളത്തിൽ നിരവധി ആക്രമണങ്ങൾ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. തലസ്ഥാനത്തെ പോലും നടിക്കിയ രണ്ട് ക്രൂര കൊലപാതകങ്ങൾ ഉണ്ടായി. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ ഉത്തർപ്രദേശ് തമിഴ്നാട് ഒക്കെ പൂർണമായി വിജയിച്ചിരിക്കുന്നു ഉത്തർപ്രദേശ് ഒരു മാർഗ്ഗം ഉപയോഗിച്ച് ഗുണ്ടകളെ അമർച്ച ചെയ്തത്.
തമിഴ്‌നാട്ടിൽ കുപ്രസിദ്ധ ഗുണ്ട മുരുകനെ പോലീസ് വെടി വെച്ച് കൊന്നു എന്നാണ് പോലീസിന്റെ വിശദീകരണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പോലീസിന് സ്ഥിരം പേടിസ്വപ്നമായിരുന്നു ഇയാൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ തമിഴ്നാട് പോലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകം ആണ് തിരുനെൽവേലി ജില്ലയിലെ പാലക്കാട് നന്ദിയോടെ ആളൊഴിഞ്ഞ ഭാഗത്ത് വച്ചാണ് പോലീസ് നീരാവി മുരുകനെ അങ്ങ് തീർത്തത്.
ഇത്തരത്തിൽ പ്രവർത്തനങ്ങൾ കേരളത്തിലും വേണം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു. വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍, വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 8000രൂപയും മോഷണം പോയി. വീട്ടുകാര്‍ ഉത്സവത്തിനു പോയ സമയത്താണ് മോഷണം.
https://www.facebook.com/Malayalivartha