എന്റെ അച്ഛനെ സ്നേഹിക്കുന്നതിനേക്കാൾ ഉപരി അദ്ദേഹത്തെ സ്നേഹിച്ചു; കാരണം അത്രമാത്രം അടുപ്പമുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ; ഈ അഴിമതി അല്ലാതെ യാതൊരു ദൗർബല്യവും ഇല്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ; 54 വയസ്സായ അദ്ദേത്തിന് ഓർമ്മ പിശക് ഉണ്ടാകും; വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ ഫണ്ട് തട്ടിയെടുത്തു എന്ന ആരോപണം ഉയർത്തുന്നതിനു കാരണമെന്തെന്ന് വ്യക്തമാക്കി കിളിമാനൂർ ചന്ദ്രബാബു

വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ ഫണ്ട് തട്ടിയെടുത്തു എന്ന ആരോപണം ഉയർത്തുന്നതിനു കാരണമെന്തെന്ന് വ്യക്തമാക്കി കിളിമാനൂർ ചന്ദ്രബാബു രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : വെള്ളാപ്പള്ളി നടേശന് പ്രായം ഒരുപാട് ആയില്ലേഹ? 54 വയസ്സായി അദ്ദേത്തിന് ഓർമ്മ പിശക് ഉണ്ടാകും. അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണമുയർത്തുന്നത്. അദ്ദേഹം ഒപ്പ് ഇട്ടു തന്ന സാധനങ്ങളെല്ലാം താൻ സൂക്ഷിച്ചു വച്ചിരുന്നു അതുകൊണ്ട് എനിക്ക് ഇപ്പോൾ അതെല്ലാം എടുത്തു കാണിക്കാൻ പറ്റി.
ഗോകുലം ഗോപാലൻ തുടങ്ങി അടക്കമുള്ള വെള്ളാപ്പള്ളിയുടെ ശത്രുക്കൾ എല്ലാംതന്നെ ആണ് ലക്ഷ്യം വെക്കുന്നത്. യൂണിയൻ പിരിച്ചുവിട്ടു അപ്പോൾ താൻ യൂണിയനുമായി യാതൊരു ബന്ധവുമില്ലാതെ കുറെ വർഷക്കാലം തന്റെ ബിസിനസ് കൊണ്ട് മാത്രം കടന്നുപോയി. ഞാനും അദ്ദേഹവും 18 വർഷം ഒന്നിച്ച് വർക്ക് ചെയ്തു. എന്നെയും വെള്ളാപ്പള്ളി നടേശനെയും സ്വാമിയാണ് പൊതുരംഗത്തേക്ക് കൊണ്ടുവന്നത്. എസ് എൻ ട്രസ്റ്റിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അപ്പോൾ എനിക്ക് എന്റെ ബിസിനസ് നോക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.
ഒരു കാര്യത്തിലേക്ക് ഇറങ്ങിയാൽ അത് വിജയിപ്പിക്കുക എന്നതിനേക്കാളുപരി മറ്റൊന്നിനെ പറ്റി ഞാൻ ചിന്തിക്കാറില്ല. ഇതിന്റെ ഇടയിൽ എന്റെ മോനും മോളും അവരുടെ തലയിൽ എസ്എൻഡിപി എന്ന പ്രസ്ഥാനം കയറിപ്പോയി. അവരെ എങ്ങനെയെങ്കിലും അതിൽ നിന്നും മാറ്റണം എന്ന ചിന്തയായിരുന്നു എനിക്ക്. എന്റെ അച്ഛനെ സ്നേഹിക്കുന്നതിനേക്കാൾ ഉപരി അദ്ദേഹത്തെ സ്നേഹിച്ചു. കാരണം അത്രമാത്രം അടുപ്പമുണ്ടായിരുന്നു. ഈ അഴിമതി അല്ലാതെ യാതൊരു ദൗർബല്യവും ഇല്ലാത്ത വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ.
നോമിനേഷൻ പ്രക്രിയ വന്നപ്പോഴും കുറെ ആൾക്കാർ അവിടെ ഉണ്ടായിട്ടും ഞങ്ങൾ എല്ലാം മാറ്റി നിർത്തിയിട്ട് തുഷാറിന് പേരായിരുന്നു എഴുതി കൊടുത്തത്. അങ്ങനെ ഒന്നും പറയാതെ ഇറങ്ങിപ്പോന്നു പക്ഷേ എനിക്ക് ഭയങ്കര വിഷമമായി. ഞാൻ ഇതിലൊന്നും നിൽക്കുന്നില്ല എന്ന് പറഞ്ഞു ഇറങ്ങി പോയ ആളാണ് എന്നെ വിളിച്ചുവരുത്തി ഒപ്പിട്ട് അങ്ങനെ ആക്ഷേപിച്ചു വിടേണ്ട കാര്യമില്ലായിരുന്നു. എന്റെ ബിസിനസ് ഒന്നും നോക്കാൻ പറ്റാത്തത് കൊണ്ട് ഇറങ്ങി പോന്ന വ്യക്തിയാണ് ഞാൻ. എന്റെ മക്കളെ എന്നും ബിസിനസിലേക്ക് കൊണ്ടുവരാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.
അങ്ങനെ ഇരിക്കുകയാണ് എന്നെ ട്രസ്റ്റിലേക്ക് തിരിച്ചു വിളിച്ചതും ഈ സംഭവങ്ങൾ നടക്കുന്നതും. വെള്ളാപ്പള്ളിയുടെ കുടുംബവും ആയിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല എല്ലാ ഈഴവരും ബന്ധുക്കൾ ആയിരിക്കും അങ്ങനെ അല്ലാതെ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. തുഷാറിന്റെ വരവ് ഒന്നും ഞാനും വെള്ളാപ്പള്ളിയും ആയിട്ടുള്ള ബന്ധത്തെ ബാധിച്ചിരുന്നില്ല അത്രയ്ക്ക് ബന്ധം ഞാനും വെള്ളാപ്പള്ളിയുമായിട്ടുണ്ടായിരുന്നു.
വെള്ളാപ്പള്ളി ക്കെതിരെയുള്ള എല്ലാ തെളിവുകളും ഞാൻ പുറത്തു വിട്ടിട്ടുണ്ട്. എനിക്ക് പറയാൻ പറ്റുന്ന എല്ലാ തെളിവുകളും ഞാൻ പുറത്തു വിട്ടിട്ടുണ്ട്. വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നപ്പോൾ ഈ അഴിമതികളെക്കുറിച്ച് എനിക്കറിയാമായിരുന്നു പക്ഷേ അന്ന് പ്രതികരിക്കാതിരുന്നത് ഞാൻ പ്രതികരിച്ചിരുന്നെങ്കിൽ അന്ന് പുറത്താകുമായിരുന്നു. സ്ഥാനത്തിനു വേണ്ടിയുള്ള ഒരു ആഗ്രഹം എനിക്ക് ആ സമയം ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു കോംപ്രമൈസിൽ ഞാൻ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha