രാഷ്ടീയ പ്രേരിതമായ സമരമാണ് ഇവിടെ നടക്കുന്നത്, ജനങ്ങളുടെ സമരമല്ല; കെ - റെയിൽ പദ്ധതി നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോവുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

കെ - റെയിലിനെതിരെ പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും, അത്യപൂര്‍വ്വമായേ പ്രതിപക്ഷം ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടുള്ളൂവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ- റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോവുന്നത്. ഘടകകക്ഷികളിലെ ഒരു പാര്‍ട്ടിയും ഇതു സംബന്ധമായി മുന്നണിക്ക് പരാതി നല്‍കിയതായി എന്റെ അറിവിലില്ല. രാഷ്ടീയ പ്രേരിതമായ സമരമാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ സമരമല്ല. ജമാഅത് ഇസ്ലാമിയും കോണ്‍ഗ്രസും നടത്തുന്ന സമരത്തെ ജനങ്ങളുടെ സമരമാണെന്ന് പറയാനാവില്ല.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വികസന വിരുദ്ധ സമരത്തില്‍ എപ്പോഴുമുണ്ടാവറുണ്ട്. യാഥാര്‍ഥ്യ ബോധത്തോടെ വികസന പ്രശ്‌നങ്ങളെ കാണുന്നവര്‍ക്ക് പദ്ധതിയെ എതിര്‍ക്കാനാവില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. സമരത്തിന് ബിജിപിയും ഉണ്ട്. ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യം ഉറപ്പിക്കലും കോണ്‍ഗ്രസ് ഈ സമരത്തില്‍ ലക്ഷ്യമാക്കുന്നുണ്ട്.
കെ സുധാകരന്‍ എത് ക്രിമിനല്‍ രാഷ്ട്രീയത്തേയും ന്യായികരിക്കുകയും ഏത് ബിജെപി യുമായി ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന നേതാവാണ്. വരും തലമുറയുടെ പൊതുവായ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട് പോവുന്നത്.
ഇതുവരെ സമര രംഗത്ത് കാണാത്ത ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം പറയുന്നു കുറ്റി പറിച്ച് ജയിലില്‍ പോവുന്നെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ ഗതി കേടാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. വികസനം വന്നാല്‍ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം തകരുന്നതിനാലാണ് ചില പ്രതിപക്ഷ കക്ഷികള്‍ സമരത്തിനിറങ്ങുന്നത്. കെ- റയിലിന് വേണ്ടി സ്ഥലം ബലമായി പിടിച്ചെടുക്കില്ല. വസ്തു നഷ്ടമാവുന്ന എല്ലാവരുമായി ചര്‍ച്ച ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ നഷ്ട പരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നും എ വിജയരാഘവന്‍ കൂട്ടി ചേര്‍ത്തു.
https://www.facebook.com/Malayalivartha