എവിടെ നിന്നാണ് സില്‍വര്‍ലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; കല്ലിടലിന്റെ പേരില്‍ സര്‍ക്കാര്‍ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്; സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ആസൂത്രിതമായ അഴിമതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ വലിയ ഡീല്‍ നടന്നു കഴിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ജപ്പാനിലെ ഒരു കമ്ബനിയുമായി പിണറായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ പ്രത്യുപകാരം സി.പി.എമ്മിനും സര്‍ക്കാരിനും അന്ന് തന്നെ ലഭിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പഞ്ഞു.
ജപ്പാനില്‍ എടുക്കാചരക്കായി കിടക്കുന്ന സാധന സാമഗ്രികള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ കമ്ബനിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇത് വലിയ അഴിമതി ലക്ഷ്യമിട്ടാണെന്നും ആസൂത്രിതമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എവിടെ നിന്നാണ് സില്‍വര്‍ലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പഞ്ഞു.
കല്ലിടലിന്റെ പേരില്‍ സര്‍ക്കാര്‍ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും റെയില്‍വെ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് സര്‍വ്വെ നടക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ അറിയിക്കാതെ ഗേറ്റ് ചാടിക്കടന്നാണ് പൊലീസ് അതിക്രമം നടത്തുന്നത്. ശബരിമലയിലേത് പോലെ സര്‍ക്കാരിന് ഈ കാര്യത്തിലും പിന്നോട്ട് പോവേണ്ടി വരുമെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ സര്‍വെ കല്ലുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ പിഴുതെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. പിഴുതെടുക്കുന്ന കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്ഥാപിക്കും. നാളെ രാവിലെ 9 മണിക്ക് ചിറയിന്‍കീഴ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പറിക്കുന്ന സര്‍വെ കല്ലുകള്‍ ക്ലിഫ്ഹൗസില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ ആറ്റിങ്ങല്‍ ചെറുവള്ളിമുക്കില്‍ കെ-റെയില്‍ സര്‍വെ കല്ല് സ്ഥാപിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കല്ലുകള്‍ പിഴുത് മാറ്റി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി ജെ.ആര്‍ പദ്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സര്‍വെ കല്ലുകള്‍ പിഴുതുമാറ്റുന്നതിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha