'ശബരി പാതയ്ക്കായി ചെലവഴിക്കാന്‍ കൈയില്‍ പണമില്ല, എന്നാല്‍ കെ റെയില്‍ അതിവേഗ പാതയ്ക്കായി പണമുണ്ട്'; കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍

കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. കെ റെയില്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച മുരളീധരന്‍, സില്‍വര്‍ ലൈനില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.ശബരി പാതയ്ക്കായി ചെലവഴിക്കാന്‍ കേരള സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നും എന്നാല്‍, അതിവേഗ പാതയ്ക്കായി പണം ഉണ്ടെന്ന് അവകാശപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവരെ സര്‍ക്കാര്‍ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും പദ്ധതിയ്ക്കായി സാമൂഹ്യ പ്രത്യാഘാത പഠനങ്ങള്‍ ഒന്നും നടത്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസ് തല്ലിച്ചതക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ റെയില്‍വേയുടെ പുതിയ ലൈനാണ് വരേണ്ടതെന്നും വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് ആവശ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha