തേക്ക് ചതിച്ചു... യുവാവിന് നഷ്ടമായത് 2.70 ലക്ഷം രൂപ; ലേലത്തിനെടുത്ത തേക്ക് മരം മുറിച്ച് നോക്കിയപ്പോള്‍ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോയി

ലക്ഷണമൊത്ത തേക്ക് മരം കണ്ടപ്പോള്‍ യുവാവ് പിന്നെ ഒന്നും നോക്കിയില്ല. ലേലത്തില്‍ വച്ച തേക്ക് മരം തനിക്ക് തന്നെ കിട്ടാന്‍ വേണ്ടി വില കൂട്ടി വിളിച്ചു. വില അത്രയും ആയെങ്കിലും നഷ്ടം ഉണ്ടാകില്ല എന്ന വിശ്വാസമായിരുന്നു യുവാവിന്. എന്നാല്‍ ലേലത്തിനെടുത്ത തേക്ക് മരം മുറിച്ച് നോക്കിയപ്പോള്‍ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോയി.
പന്തളം നഗരസഭാ ഓഫീസിനരികിലുണ്ടായിരുന്ന തേക്കുമരമാണ് ലേലത്തിന് വെച്ചിരുന്നത്. അടൂര്‍ തുവയൂര്‍ സ്വദേശി രാജു 2.70 ലക്ഷം രൂപ നല്‍കിയാണ് ഈ തേക്ക് ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ ദിവസം യന്ത്രമുപയോഗിച്ച് മുറിച്ചുമാറ്റിയപ്പോഴാണ് ഉള്‍ഭാഗം പൂര്‍ണമായും പൊള്ളയാണെന്ന് മനസ്സിലായത്. ഏറെ മോഹത്തോടെ വാങ്ങിയ തേക്ക് ഉപയോഗ ശൂന്യമാണെന്നറിഞ്ഞ മനസ്സ് തകര്‍ന്ന യുവാവ് തേക്ക് പന്തരം നഗരസഭയ്ക്ക് മുന്നിലെ റോഡില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളുടെ പഴക്കമുള്ള തേക്ക് മരത്തില്‍ നിന്നും വേരിറങ്ങി നഗരസഭ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലേലം ചെയ്തത്. വനംവകുപ്പ് നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു ലേലം നടന്നത്. ഇതിനിടെ ലേലത്തിന് കെട്ടിവെച്ച തുകയും ചെലവായ തുകയും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രാജു പന്തളം നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha