ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസില്‍ 67 കാരനായ പാസ്റ്റര്‍ അറസ്റ്റില്‍

ആലപ്പുഴയിൽ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍.ഇടിക്കുള തമ്ബി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജില്‍ കറ്റാനം മുറിയില്‍ വാലു തുണ്ടില്‍ വീട്ടില്‍ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജില്‍ തെക്കേ മങ്കുഴി മുറിയില്‍ പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍വാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാള്‍.
കഴിഞ്ഞ ദിവസം പകല്‍ 10 മണിക്ക് വീടിന്റെ അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പാസ്റ്ററായ പ്രതി, താമസിക്കുന്ന വീടിന്റെ പറമ്ബിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു വന്ന പെണ്‍കുട്ടിയുടെ അച്ഛനാണ് പെണ്‍കുട്ടിയെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha