തിരുവാഭരണം മോഷ്ടിച്ച ശേഷം ദേവിക്ക് മുക്കുപണ്ടം ചാര്‍ത്തി.... മുന്‍ മേല്‍ശാന്തി അറസ്റ്റില്‍

തിരുവാഭരണം മോഷ്ടിച്ച ശേഷം ദേവിക്ക് മുക്കുപണ്ടം ചാര്‍ത്തി.... മുന്‍ മേല്‍ശാന്തി അറസ്റ്റില്‍. കൊച്ചി വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ പഴയ മേല്‍ശാന്തി അശ്വന്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.
പുതുതായി ചുമതലയേറ്റ മേല്‍ശാന്തിക്ക് പ്രതിഷ്ഠയില്‍ അണിയിച്ചിരുന്ന തിരുവാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നിയാണ് ക്ഷേത്രഭാരവാഹികളെ അറിയിച്ചത്.
അതേ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനലും സംഘവും ചേര്‍ന്നാണ് അശ്വന്തിനെ പിടികൂടിയത്.
ഇയാള്‍ ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ പല ക്ഷേത്രങ്ങളിലും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അശ്വന്ത് ബ്രാഹ്മണ സമുദായത്തില്‍പെട്ടയാളെന്ന് കളവ് പറഞ്ഞാണ് ക്ഷേത്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്.
ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം മുക്കുപണ്ടം ഉപയോഗിച്ച് അതേ രീതിയിലുള്ള തിരുവാഭരണങ്ങളാണ് പ്രതിഷ്ഠയില്‍ ഇയാള്‍ അണിയിച്ചിരുന്നതെന്നും പോലീസ്.
https://www.facebook.com/Malayalivartha



























