Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒരു ചെറുകിട ഹോട്ടലില്‍ നിന്നും തുടക്കം! നാട്ടുകാരെ പോലും അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു പെട്ടന്നുണ്ടായ വളർച്ച; ദിലീപുമായി കൂടിയതോടെ എല്ലാം മാറിമറിഞ്ഞു.. ഊട്ടിയിൽ ഹോട്ടല്‍ തുറന്നു... ട്രാവല്‍സും തുടങ്ങി; ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്.. പിന്നെ ബസുകളും സ്വന്തമാക്കി.. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ ഹോട്ടലുമൊക്കെ ഉള്ള വലിയ മുതലാളിയായി! ദിലീപിന്റെ വിഐപി ശരത്തിന്റെ ജീവിതം ഇങ്ങനെ..

24 MARCH 2022 11:05 AM IST
മലയാളി വാര്‍ത്ത

ദിനംപ്രതി നിർണായകമായ പല വിവരങ്ങളുമാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സംബന്ധിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസിൽ തുടക്കം മുതൽ പറഞ്ഞുപോയ മാഡം പോലെ തന്നെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു കേസിൽ ഉൾപ്പെട്ട വിഐപി. ഇവർ ആരാണെന്ന ചോദ്യം തുടക്കം മുതല്‍ തന്നെ എല്ലാവരും ചോദിക്കുന്ന കാര്യമാണ്. സമൂഹം മുഴുവന്‍, വക്കീലന്‍മാർ മുഴുവന്‍, പൊലീസുകാർ മുഴുവന്‍ അങ്ങനെ എല്ലാവരും ചോദിക്കുന്ന ആരാണ് ഈ വി ഐ പിയെന്ന്. സംശയങ്ങള്‍ ഏറെയാണെങ്കില്‍ കേസിലെ യഥാർത്ഥ വി ഐ പി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തില്‍ ജനിച്ച ശരതിന്റെ വളര്‍ച്ച വളരെപെട്ടെന്നായിരുന്നു. ഈ അസാധാരണ വളര്‍ച്ചയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു ചെറുകിട ഹോട്ടലില്‍ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം. ഏതാണ്ട്, 22 വര്‍ഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയന്‍ ആലുവയിലെ 'നാന' ഹോട്ടല്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് 'സൂര്യ' എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഏറെക്കാലം നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. സുഹൃത്തുക്കള്‍ ഇടപെട്ടാണ് തിരികെയെത്തിച്ചത്. നടന്‍ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമാറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യുസി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആര്‍ക്കും മതിപ്പ് തോന്നിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ഇയാള്‍ക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളില്‍ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കള്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പ് പുളിഞ്ചോട് കവലയില്‍ സൂര്യ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത്, സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടല്‍ തുറന്നു. ട്രാവല്‍സും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയില്‍ സ്വന്തമായി റിസോര്‍ട്ടും ആലുവയില്‍ ഹോട്ടലും ഇയാള്‍ക്ക് സ്വന്തമായുണ്ട്. ഇപ്പോള്‍ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കല്‍ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്. ദിലീപിന്റെ 'ദേ പുട്ട്'പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടല്‍ ആണ് ഇന്ന് സൂര്യയും.

ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദര്‍ശകരാണ്. ചില ദിവസങ്ങളില്‍ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലില്‍ നിന്നാണ് എത്തിച്ചിരുന്നത്. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വി.ഐ.പി ശരത് ആണെന്നും, ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ആലുവയിലെ വീട് ഇയാള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പായിട്ടുണ്ട്. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബില്‍ റെക്കോഡ് ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറമേ, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയും കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്. ബാലചന്ദ്രകുമാര്‍ വീട്ടിലെത്തിയ ദിവസം തോമസ് ചാണ്ടി രാജിവെച്ച വാര്‍ത്തയാണ് ടെലിവിഷനില്‍ ഉണ്ടായിരുന്നത്. അതിന്റെ വാര്‍ത്ത ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, 100 കോടിയുടെ രാഷ്ട്രീയക്കോഴ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ ദിലീപും കൂട്ടാളികളും നടത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ മുഖം മിനുക്കല്‍ പരിപാടികളുടെ ഭാഗമായാണ്, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമര്‍ശം നടത്തിയതു ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും, വി.ഐ.പിയും, ദിലീപിന്റെ അനിയന്‍ അനൂപും, അളിയന്‍ സുരാജും തമ്മിലുള്ള സംഭാഷണങ്ങളാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (7 hours ago)

Malayali Vartha Recommends