Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

'ഒരു പെണ്ണിന്റെ ആങ്ങള റോളിൽ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്പോൾ അവളെ കയറിപിടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, അവളോട് ലൈംഗീകമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നൽകുന്ന ട്രോമയാണോ തുറന്നു പറച്ചിൽ നൽകുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകർക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്...' ജോമോൾ ജോസഫ് കുറിക്കുന്നു

24 MARCH 2022 11:56 AM IST
മലയാളി വാര്‍ത്ത

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വ്യക്തമാക്കിക്കൊണ്ട് നടൻ വിനായകൻരംഗത്ത് എത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത് . ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് വിമർശനങ്ങൾ ഉയരുമ്പോഴും മറുഭാഗത്ത് വിനായകനെ സപ്പോർട്ട് ചെയ്തും പലരും സംസാരിക്കുകയാണ്.

ഇപ്പോഴിതാ 'വിനായകൻ പറഞ്ഞതിലെന്താ തെറ്റ് ?!' എന്ന് കുറിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാൻ കഴിയും? പുരുഷൻമാർ മുൻകൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ ? സ്ത്രീകൾക്ക് എത്രത്തോളം ലൈംഗീക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ട് ? എന്നും അവർ ചോദിക്കുകയാണ്.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വിനായകൻ പറഞ്ഞതിലെന്താ തെറ്റ് ?!

1. "എനിക്ക് പത്തു സ്ത്രീകളുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായിട്ടുണ്ട്. അവരോടെല്ലാം ഞാൻ ആണ് കൺസെന്റ് ചോദിച്ചത്.. " എത്ര സ്ത്രീകൾക്ക് ഇങ്ങനെയൊരു താല്പര്യം പുരുഷന്മാരോട് തുറന്നു പറയാൻ കഴിയും? പുരുഷൻമാർ മുൻകൈയെടുത്തോ, പുരുഷന്മാരുടെ താല്പര്യത്തിന് അനുസരിച്ചു വഴങ്ങി കൊദുക്കുകയൊ ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീകൾ എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ ? സ്ത്രീകൾക്ക് എത്രത്തോളം ലൈംഗീക സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിൽ ഉണ്ട് ?

 

2. "ഊള ഫാൻസുകൾ വിചാരിച്ചാൽ ഒരു സിനിമയെ വിജയിപ്പിക്കാനോ തകർക്കാനോ കഴിയില്ല. ഫാൻസ്‌ അസോസിയേഷനുകൾ പിരിച്ചു വിടാൻ മഹാ നടന്മാർ തയ്യാറാകണം "

എന്തൊക്കെ ആഭാസങ്ങളാണ് പല നടന്മാരുടെയും ഫാൻസ്‌ എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത്? ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ആ സിനിമയെ തകർക്കാനായി മറ്റു നടന്മാരുടെ ഫാൻസ്‌എന്ന് പറയുന്നവർ കാട്ടി കൂട്ടുന്നത് എന്തൊക്കെയാണ്? മാന്യമായ, പക്ഷം പിടിക്കാത്ത സിനിമാ നിരൂപണം പോലും നമ്മുടെ സമൂഹത്തിൽ ഇന്ന് പ്രായോഗീകമാണോ ?

 

 

3. "ഞാൻ ഒരു കലാകാരനല്ല, പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നവൻ മാത്രമാണ്"

 


സിനിമാ നടന്മാരും നടികളും ചെയ്യുന്നത് പ്രതിഫലം ലക്ഷ്യമിട്ട് അവരുടെ ജോലി മാത്രമല്ലേ? നമ്മൾ ഓരോരുത്തരും ഓരോ ജോലികൾ ചെയ്യുന്നതും നമുക്ക് പ്രതിഫലം ലഭിക്കാനും അതുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ജീവിക്കാനുമല്ലേ ? അതിൽ നിന്നും മാറി സിനിമ നടന്മാർക്കും നടികൾക്കും കലാകാരന്മാർ കലാകാരികൾ എന്ന പ്രിവിലേജുകൾ നൽകിക്കൊണ്ട്, അവർക്ക് പ്രത്യേക പരിവേഷം നല്കപ്പെടുന്നില്ലേ ? സിനിമാ അഭിനയത്തേയും മറ്റേതൊരു ജോലിയെ പോലെയും കണക്കാൻ നമുക്ക് കഴിയാത്തതെന്താ?

 

4. "ഞാൻ കൺസെന്റ് ചോദിച്ച് ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടാൽ അത് #me_too ആകുമോ? എങ്കിൽ ഞാൻ ഇനിയും me too ചെയ്യും"

പരസ്പര താല്പര്യപ്രകാരവും സമ്മത പ്രകാരവും ലൈംഗീക ബന്ധത്തിൽ എർപ്പെട്ട്‌, നാളുകൾ കഴിയുമ്പോൾ തന്റെ ലൈംഗീക പങ്കാളിക്കെതിരെ ലൈംഗീക പീഡന ആരോപണം me too ആരോപണവുമായി ഉന്നയിക്കുന്ന നിരവധി കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. അത് ശുദ്ധ തോന്നിയവാസമല്ലേ ? ഈ തോന്ന്യവാസം പലരും ചെയ്യുന്നത് തന്റെ ലൈംഗീക പങ്കാളി ആയിരുന്ന ആളെ തകർക്കാനോ, മറ്റു പല സ്വാർത്ഥ ലക്ഷ്യങ്ങളോ ഒക്കെ മുന്നിൽ കണ്ടുകൊണ്ടാണ്.

ഇത്തരം മോശം പ്രവണതകൾ മഹത്തായ മൂവ്മെന്റ് ആയ me too വിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കള്ള ആരോപണങ്ങളുമായി വരുന്ന സ്ത്രീകളെയും തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. സ്ത്രീകളിലും കള്ളം പറയുന്നവരും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. കുറ്റകൃത്യങ്ങൾ പുരുഷന്മാരുടെ മാത്രം കുത്തകയൊന്നുമല്ല.

 

 

ഇതൊക്കെ നമ്മുടെ സമൂഹത്തിലെ നേർക്കാഴ്ചകൾ ആയതുകൊണ്ട് തന്നെ, വിനായകൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. വിനായകൻ പറഞ്ഞ ഈ നാല് കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. സത്യം വിളിച്ചു പറയുന്നവരെ കല്ലെറിയാൻ ആൾക്കൂട്ടം മുന്നോട്ട് വരും, ആ കൂട്ടത്തിൽ ഉള്ളവരുടെ മുഖം മൂടി വലിച്ചു കീറാൻ നോക്കിയവനെ കല്ലെറിഞ്ഞു കൊന്നില്ലേൽ, മുഖം മൂടി ജീവിക്കുന്നവരുടെ കാര്യം കഷ്ടത്തിലാകും.

 

 

നിർഭാഗ്യത്തിന് മുഖംമൂടി ധരിച്ചവരുടെ എണ്ണമാണ് നമുക്ക് ചുറ്റും കൂടുതലായി ഉള്ളത്. ആരുടെ വായിലേക്കും ഏതു സാഹചര്യങ്ങളിലും മൈക്ക് കുത്തി തിരുകി ചോദ്യങ്ങൾ ചോദിച്ചു മാത്രം ശീലമുള്ള നമ്മുടെ നാട്ടിലെ പത്രക്കാർ വിനായകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. തങ്ങളുടെ വർഗ്ഗത്തിനേറ്റ പതർച്ചയെ ഇപ്പോൾ അയാൾക്കെതിരെയുള്ള കൂട്ട ആക്രമണമാക്കി മാധ്യമ വർഗ്ഗം മാറ്റുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..

 

Note : ഒരു പെണ്ണിന്റെ ആങ്ങള റോളിൽ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്പോൾ അവളെ കയറിപിടിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, അവളോട് ലൈംഗീകമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് അവളോട് തുറന്നു പറയുന്നത് ? ആ കടന്നുകയറ്റം നൽകുന്ന ട്രോമയാണോ തുറന്നു പറച്ചിൽ നൽകുന്ന ട്രോമയാണോ ഒരു പെണ്ണിനെ തകർക്കുന്നത് ? പല പുരോഗമന വാദികളും ചിന്തിക്കേണ്ട വിഷയമാണ്..

thats all

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (16 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (35 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

Malayali Vartha Recommends