ഒരു സ്ത്രീയെ ആവർത്തിച്ച് ലൈംഗിക വസ്തു വൽക്കരിക്കുന്ന ചോദ്യമാണ് വിനായകൻ്റെ സെക്സിന് താത്പര്യമുണ്ടോ എന്നത്; വിനായകന് മീ റ്റു വിൻ്റെ കാമ്പയിൻ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാൾ അതിനെ ഭയപ്പെടുന്നുണ്ട്; പ്രസ് മീറ്റിൽ തൻ്റെ തൊഴിലെടുക്കാൻ എത്തിയ വനിതാ ജേർണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കൽ സിറ്റുവേഷനിൽ പെടുത്തിയ ഉദാഹരിക്കൽ അയാളുടെ അടിയുറച്ച ഫാലോസെൻട്രിക്കൽ നിലപാടാണ്;വിമർശനവുമായി ഡോ . അരുൺകുമാർ

വിനായകന്റെ പരാമർശങ്ങളിൽ വിമർശനവുമായി ഡോ . അരുൺകുമാർ രംഗത്ത്. പ്രസ് മീറ്റിൽ തൻ്റെ തൊഴിലെടുക്കാൻ എത്തിയ വനിതാ ജേർണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കൽ സിറ്റുവേഷനിൽ പെടുത്തിയ ഉദാഹരിക്കൽ അയാളുടെ അടിയുറച്ച ഫാലോസെൻട്രിക്കൽ നിലപാടാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തുല്യതയില്ലാത്ത രണ്ടു പേരിൽ കൂടുതൽ പ്രിവില്ലേജുള്ള, ഒരു പക്ഷേ നിഷേധിച്ചാൽ പ്രൊഫഷണണൻ ഉയർച്ചയ്ക്കുള്ള അവസരമോ അക്കാദമിക് പിന്തുണയോ നഷ്ടപ്പെടുത്തുമെന്ന ഭയത്താൽ കൺസൻറ് നിർമ്മിക്കുന്നവർക്ക് എതിരേയാണ് മീറ്റു.വിനായകന് മീ റ്റു വിൻ്റെ കാമ്പയിൻ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാൾ അതിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് ആ പ്രസ് മീറ്റിൽ നിന്ന് മനസ്സിലായത്.
ഒരു സ്ത്രീയെ ആവർത്തിച്ച് ലൈംഗിക വസ്തു വൽക്കരിക്കുന്ന ചോദ്യമാണ് വിനായകൻ്റെ സെക്സിന് താത്പര്യമുണ്ടോ എന്നത്. അതും പ്രസ് മീറ്റിൽ തൻ്റെ തൊഴിലെടുക്കാൻ എത്തിയ വനിതാ ജേർണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കൽ സിറ്റുവേഷനിൽ പെടുത്തിയ ഉദാഹരിക്കൽ അയാളുടെ അടിയുറച്ച ഫാലോസെൻട്രിക്കൽ നിലപാടാണ്.
https://www.facebook.com/Malayalivartha