Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

രണ്ടു പേർക്ക് സന്തോഷമില്ലാതെ അല്ലെങ്കിൽ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ പോലും അതിനെ റേപ്പ് എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം; ചിലരുടെ വിചാരം സ്ത്രീകൾ അവർ അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ്; അങ്ങനെ ഉള്ളവരും ഉണ്ടാകാം; സെക്സ് തരുമോന്നു ചോദിക്കാൻ ചെല്ലുമ്പോൾ ആളെ കുറിച്ച് അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി; വിനായകനെ വിമർശിച്ച് കുറിപ്പ്

24 MARCH 2022 12:57 PM IST
മലയാളി വാര്‍ത്ത

വിനായകന്റെ മീടൂവിനെ കുറിച്ചുള്ള പ്രതികരണവും സെക്സിനെ കുറിച്ചുള്ള പരാമർശങ്ങളും വളരെയധികം വിവാദമായി മാറിയിരുന്നു. ഈ വിഷയത്തിൽ സിൻസി അനിൽ പങ്കുവച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുന്നു. വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്...

നിങ്ങളുടെ വീട്ടിലെ... ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോ...??? ആരോടെങ്കിലും വിനായകൻ ഈ ചോദ്യം ചോദിച്ചാൽ ആ ചോദ്യം നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ എന്നാണ് അവർ ചോദിക്കുന്നത്. സിൻസി അനിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം;  മാധ്യമപ്രവർത്തകയെ കൈ ചൂണ്ടി കാണിച്ചു " എനിക്ക് ആ സ്ത്രീയുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ അതവരോട് പോയി ചോദിക്കും " എന്ന് വിനായകൻ പറഞ്ഞു വച്ചത് മറ്റൊന്നുമല്ല...

ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വർഗ്ഗത്തിനും ഭോഗിക്കാൻ മാത്രമാണ് എന്നുള്ള തീരെ സംസ്‍കാരം ഇല്ലാത്ത ചിന്ത തന്നെയാണ്.. അയാൾ വളർന്നു സാഹചര്യത്തിൽ നിന്നു കൊണ്ട് അയാളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അയാളെ വിമർശിക്കാൻ ഉദ്ദേശിക്കുന്നുമില്ല. (അതിനർത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല...

എല്ലാവർക്കും നല്ല സാഹചര്യങ്ങൾ ഉണ്ടാകില്ല... ഞാനും വളരെ മെച്ചപ്പെട്ട സാഹചര്യത്തിൽ അല്ല ജനിച്ചതും വളർന്നതും... അതിന്റെതായ കുറവുകൾ എല്ലാ മനുഷ്യരെയും പോലെ എന്നിലുമുണ്ട്...വളർന്നു വരുമ്പോൾ നമ്മൾ തന്നെ നമ്മളിലെ പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും...

വിനായകന് മീ ടൂ ക്യാമ്പയിൻ എന്താണെന്നു പോലും അറിയില്ല എന്നാണ് അയാളുടെ വാക്കുകളിൽ നിന്നും മനസിലായത്... അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണ്... രണ്ടു പേർക്ക് സന്തോഷമില്ലാതെ അല്ലെങ്കിൽ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ പോലും അതിനെ റേപ്പ് എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം...


പൊതുവിടങ്ങളിൽ പോലും ചില ആളുകൾ സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ വച്ചു നോക്കുമ്പോൾ അയാൾ ആ സ്ത്രീയോട് സെക്സ് ചോദിക്കും എന്ന് പറഞ്ഞതിനെ എതിർക്കുന്നില്ല...തമ്മിൽ ഭേദം തൊമ്മൻ എന്നാണല്ലോ എനിക്ക് വാട്സ്ആപ് ൽ കോൺടാക്റ്റിൽ ഉണ്ടായിരുന്നൊരു പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്....

ചിലരുടെ വിചാരം പ്രത്യേകിച്ച് സെലിബ്രിറ്റി status ൽ നിൽക്കുന്ന (എല്ലാവരും അല്ല )സ്ത്രീകൾ അവർ അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ്... അങ്ങനെ ഉള്ളവരും ഉണ്ടാകാം...സെക്സ് തരുമോന്നു ചോദിക്കാൻ ചെല്ലുമ്പോൾ ആളെ കുറിച്ച് അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി....

സ്ത്രീകളെ സ്ത്രീകൾ ആയിട്ട് മാത്രം കാണാതെ വ്യക്തികൾ ആയിട്ട് കാണുന്ന ഒരു കിനാശേരി ആണ് എന്റെ സ്വപ്‍നം... കാലം കുറെ മുന്നോട്ട് പോയി...പെണ്ണുങ്ങൾ ഒന്നും പഴയ പെണ്ണുങ്ങൾ അല്ലെന്നേ... വിനായകന്മാർ ജാഗ്രതൈ വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്... നിങ്ങളുടെ വീട്ടിലെ... ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോ...??? ആരോടെങ്കിലും വിനായകൻ ഈ ചോദ്യം ചോദിച്ചാൽ ആ ചോദ്യം നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ?? വെറുത്യേ ഒന്ന് അറിയാൻ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (6 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (9 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (13 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (27 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (36 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (41 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (48 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (54 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (2 hours ago)

Malayali Vartha Recommends