പിണറായിയുടെ വൻ ചതി....! കെ റെയിലില്‍ സര്‍ക്കാരിന്റെ വഞ്ചാനാപരമായ നീക്കം, കുറ്റൂരുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, പണിവന്നത് ഈ വഴിക്ക്, മലയാളിവാര്‍ത്ത നടത്തിയ അന്വേഷണത്തിൽ എല്ലാം പുറത്ത്...!

കെ റെയില്‍ വിവാദം കേരളത്തില്‍ കൊടുംപിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വാര്‍ത്തായാണ് തൃശ്ശൂരില്‍ നിന്ന് പുറത്തുവരുന്നത്. കോലഴി ഗ്രാമപഞ്ചായത്തിലെ കുറ്റൂര്‍ വില്ലേജില്‍ പഴയ സര്‍വ്വേ നമ്പര്‍ ഉപയോഗിച്ചാണ് കെറെയില്‍ സര്‍വ്വേയില്‍ വീടുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ 26 വര്‍ഷം മുമ്പ് കുറ്റൂര്‍ വില്ലേജില്‍ റീ സര്‍വ്വേ നടത്തുകയും പഴയ സര്‍വ്വേ നമ്പറുകളെല്ലാം മാറ്റുകയും ചെയ്തതാണ്. നിലവില്‍ എല്ലാകാര്യത്തിനും പുതിയ സര്‍വ്വേ നമ്പറാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. മാത്രമല്ല പുതിയ സര്‍വ്വേ നമ്പര്‍പ്രകാരമാണ് പലരും ഈ ഭാഗത്ത് വസ്തു വാങ്ങി പുരയിടം നിര്‍മ്മിച്ചിരിക്കുന്നത്.
അതിനാല്‍ പഴയ സര്‍വ്വേ നമ്പര്‍ കുത്തിപ്പൊക്കിക്കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പട്ടിക അക്ഷരാര്‍ത്ഥത്തില്‍ ഇവിടെയുള്ളവരെ ചതിക്കുന്നതാണെന്ന് ഉറപ്പിച്ച് തന്നെ പറയാം.കഴിഞ്ഞ ദിവസം ഒരു വീട്ടുടമ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റിനായി കോലഴി ഗ്രാമ പഞ്ചായത്തില്‍ എത്തിയപ്പോഴാണ് തങ്ങള്‍ സര്‍ക്കാരിന്റെ ചതിയില്‍ പെട്ടു എന്ന കാര്യം പലരും അറിയുന്നത്. സര്‍ക്കാരിന്റെ ഈ വഞ്ചാനാപരമായ നീക്കത്തെ കുറിച്ച് കോലഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാര്‍ട്ടിന്‍ കൊട്ടേക്കാട് മലയാളി വാര്‍ത്തയോട് പ്രതികരിച്ചിരുന്നു.
കെ റെയിലുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്‌നങ്ങളും സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സര്‍ക്കാര്‍ വൃത്തങ്ങളും നിരന്തരം പറയുന്ന സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. ജനങ്ങള്‍ക്ക് വേണ്ടി കൊണ്ടുവരുന്ന വികസനത്തിന് ജനങ്ങളെ തന്നെ ബലിയാടാക്കേണ്ടതുണ്ടോ?
ജനങ്ങളെ ചതിച്ചുകൊണ്ടുള്ള പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്നത് നിരവധി തവണ തെളിയക്കപ്പെട്ടതാണ്. നേരത്തെ, കൃത്യമായി പറഞ്ഞാല്‍ 2019 ല്‍ രാത്രിയുടെ മറവില്‍ ഏതാനും ആളുകള്‍ ആലപ്പുഴ നൂറനാട് ഗ്രാമത്തില്‍ റോഡിന്റെ ഒരു വശത്ത് സര്‍വ്വേക്കല്ല് നാട്ടിയത് ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്തിനാണ് കല്ല് നാട്ടിയത് എന്ന് ചോദിച്ചപ്പോള്‍ പിണറായിയുടെ സില്‍ബന്ധികള്‍ പറഞ്ഞത് റോഡിന് വീതി കൂട്ടാനാണ് എന്നായിരുന്നു.
പിന്നീടാണ് സില്‍വര്‍ലൈന്‍ സര്‍വ്വേയുടെ ഭാഗമാണ് കല്ല് നാട്ടല്‍ എന്ന് അവിടത്തുകാര്‍ മനസിലാക്കിയത്.ഇത്തരത്തിലുള്ള ചതികളുടെ പല കഥകളും കേരളത്തിലെ പല ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. തൃശ്ശൂരില്‍ നടന്നതും ചതിയാണെങ്കില്‍ പൊങ്ങച്ചം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി നിങ്ങള്‍ എത്രയും വേഗം നിര്‍ത്തണം. അതല്ലെങ്കില്‍ പുതിയ സര്‍വ്വേ നമ്പര്‍ ഉള്ളപ്പോള്‍ എന്തിനാണ് പഴയ സര്‍വ്വേ നമ്പര്‍ അടിസ്ഥാനത്തില്‍ ഇങ്ങനെയൊരു പ്രഹസനം കാഴ്ചവെക്കുന്നത് എന്ന് സര്‍ക്കാര്‍ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha