'തന്റെ മുന്നിലേക്ക് വരുന്ന ഏതൊരു പെൺകുട്ടിയോടും കയറി അവളുടെ മാനസികവും, വൈകാരികവും, ശാരീരകവുമായ അവസ്ഥകൾക്ക് പരിഗണന നല്കാതെ, ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാതെ സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഒരു തരത്തിൽ സെക്ഷ്വൽ വയലേഷനാണ്. വിനായകൻ പറഞ്ഞതിൽ എന്താണ് തെറ്റ്, സമ്മതം ചോദിക്കുന്നത് നല്ലതല്ലേ, നോ പറഞ്ഞാൽ പിന്നെ ആ പെൺകുട്ടിയെ ശല്ല്യം ചെയ്യാതിരുന്നാൽ പോരെ എന്നൊക്കെ വാദിക്കുന്നവരോട്....' വൈറലായി കുറിപ്പ്
വിനായകന്റെ മീ ടൂ പരാമർശത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദീപു പൗലോസ് എന്ന യുവാവ്. തനിക്ക് സെക്സ് ചെയ്യാൻ തോന്നുന്ന പെൺകുട്ടികളോടെല്ലാം ഫിസിക്കൽ റിലേഷന് തയ്യാറാണോ എന്ന് ചോദിക്കുന്നതും ഒരു തരത്തിൽ മീറ്റൂവിന്റെ ഭാഗം തന്നെയാണെന്ന് ദീപു കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്. ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാതെ സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഒരു തരത്തിൽ സെക്ഷ്വൽ വയലേഷനാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
എന്താണ് മീറ്റൂ... മീറ്റൂ കോൺസെപ്റ്റ് എന്താണ് എന്ന് നിങ്ങൾ പറഞ്ഞു താ. ഇന്നലെ മാധ്യമങ്ങളുടെ മുന്നിൽ വിനായകൻ ആവർത്തിച്ചാവർത്തിച്ചു ചോദിച്ച ചോദ്യമാണ്, ആർക്കും ഉത്തരം നല്കാൻ കഴിഞ്ഞില്ല അല്ലെങ്കിൽ ആരുടേയും ഉത്തരം വിനായകന് തൃപ്തി നൽകിയില്ല എന്ന് വേണമെങ്കിൽ പറയാം. വിനായകന്റെ വാക്കുകളിലേക്ക് എന്റെ ലൈഫിൽ ഞാൻ പത്തു പെണ്ണുങ്ങളുമായി ഫിസിക്കൾ റിലേഷൻ ഉണ്ടായിട്ടുണ്ട്, ഈ പത്തു പെണ്ണുങ്ങളോടും ഞാൻ ആണ്, ഒന്ന് എന്റെ കൂടെ റിലേഷൻ നടത്താൻ പറ്റുമോ എന്ന് ചോദിച്ചത്.
ഇത് നിങ്ങൾ പറയുന്ന മീറ്റൂ ആണെങ്കിൽ ഞാൻ ഇനിയും ചോദിക്കും (മാധ്യപ്രവർത്തകരുടെ ഇടയിലെ ഒരു പെൺകുട്ടിയെ ചൂണ്ടി കാണിച്ചു കൊണ്ട്) എനിക്ക് ആ പെൺകുട്ടിയുമായി സെക്സ് ചെയ്യണം എന്ന് തോന്നിയാൽ ഞാൻ ചോദിക്കും ലവ് റ്റൂ ഡൂ ദാറ്റ്, അപ്പോൾ ആ പെണ്ണ് എന്ത് പറയും മാന്യമായിട്ട് നോ!! ഞാൻ വീണ്ടും ചോദിക്കുന്നു എന്താണ് മീ റ്റൂ??
തനിക്ക് സെക്സ് ചെയ്യാൻ തോന്നുന്ന പെൺകുട്ടികളോടെല്ലാം ഫിസിക്കൽ റിലേഷന് തയ്യാറാണോ എന്ന് ചോദിക്കുന്നതും ഒരു തരത്തിൽ മീറ്റൂവിന്റെ ഭാഗം തന്നെയാണ്. ഒരാളുടെ consent ചോദിക്കുന്നത് ശരിയായായ കാര്യമാണ് എന്ന് കരുതി തന്റെ മുന്നിലേക്ക് വരുന്ന ഏതൊരു പെൺകുട്ടിയോടും കയറി അവളുടെ മാനസികവും, വൈകാരികവും, ശാരീരകവുമായ അവസ്ഥകൾക്ക് പരിഗണന നല്കാതെ, ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാതെ സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഒരു തരത്തിൽ സെക്ഷ്വൽ വയലേഷനാണ്.
വിനായകൻ പറഞ്ഞതിൽ എന്താണ് തെറ്റ്, സമ്മതം ചോദിക്കുന്നത് നല്ലതല്ലേ, നോ പറഞ്ഞാൽ പിന്നെ ആ പെൺകുട്ടിയെ ശല്ല്യം ചെയ്യാതിരുന്നാൽ പോരെ എന്നൊക്കെ വാദിക്കുന്നവരോട്.
പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രമോ, കണ്ടു മുട്ടുന്ന സ്ഥലങ്ങളോ, സമയമോ, പെരുമാറ്റമോ, ഫിസിക്കൽ അപ്പീയറൻസോ ഒന്നും തന്നെ സെക്സ് ചെയ്യാൻ സമ്മതമാണോ എന്ന് ചോദിക്കാനുള്ള സ്വതന്ത്ര്യം ആയി കരുതരുത്. സമ്മതം ചോദിക്കുന്നതും നല്കുന്നതും വ്യക്തിഗതമായ അതിരുകൾ ബഹുമാനിച്ചു കൊണ്ടാകാണം. സെക്സ് എഡ്യൂക്കേഷന്റെ ആവശ്യകത എന്താണ് എന്ന് വിനായകനും, വിനായകനെ സപ്പോർട്ട് ചെയ്യുന്നവരും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുന്നു..
https://www.facebook.com/Malayalivartha



























