Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായി ഡൽഹിയിലേക്ക്... ഇനി മോദിയേ ശരണം! സർക്കാർ അടപട‌ലം വീണു... പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിൽ... കെ റെയിൽ മുച്ചൂടും മുടിച്ചു. കട്ടകലിപ്പിൽ നാട്ടുകാർ

24 MARCH 2022 04:04 PM IST
മലയാളി വാര്‍ത്ത

കെ-റെയിൽ അതിരടയാള കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം പുകയുകയാണ്. എങ്ങനെയെങ്കിലും ഇതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ പെടാപാട് പെടുകയായിരുന്നു സർക്കാർ. കെ റെയിൽ കല്ല് സ്ഥാപിക്കാനായി ഉദ്യോഗസ്ഥരെത്തിയതോുമ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തിൽ എല്ലായിടത്തും ഈ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

കല്ലിടാനായി മഞ്ഞ കുറ്റികളുമായി എത്തുന്ന വാഹനം നാട്ടുകാർ തടയും. അതോടെ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത്. അത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. സർക്കാരിനെ പഴിച്ചും തെറി പറഞ്ഞും നാട്ടുകാർ കട്ടകലിപ്പിലാണ്. ഇനി വേറെ ഒരു നിവർത്തിയുമില്ലാതെ ഒടുവിൽ കേന്ദ്രസഹായത്തിനായി നെട്ടോട്ടമോടുകയാണ്.

ജനരോഷം അതിശക്തമായ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അപേക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിന്റെ അനുമതി ലഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളും സമരങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ വിവരങ്ങൾ പിഎംഒ ശേഖരിച്ചിട്ടുണ്ട്. കെ റെയിലിനോട് കൂടുതൽ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനമടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയിൽ മന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേന്ദ്ര റെയിൽ മന്ത്രി തന്നെ പദ്ധതിയെ സർക്കാർ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ പെരുവഴിയായി. വഴികൾ അടഞ്ഞതോടെ കേന്ദ്ര റെയിൽ മന്ത്രിക്കെതിരേ വ്യക്തിപരമായ ആക്രമണവുമായി ഇടതുപക്ഷ എംപിമാർ ഇന്നലെ പാർലമെന്റിൽ രംഗത്തെത്തിയിരുന്നു.

കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും പദ്ധതിക്കെതിരേ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വികസന വിരോധികളെന്ന് പഴിചാരാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും ഒരു സൂചനയുണ്ട്. കെ റെയിൽ എംഡി വി. അജിത് കുമാർ രണ്ടു ദിവസമായി ഡൽഹിയിൽ റെയിൽവെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിലാണ് പദ്ധതിക്കെതിരാണ് കേന്ദ്ര സർക്കാർ എന്ന വ്യക്തത ലഭിച്ചത്. നിരവധി സംശയങ്ങളും ആശങ്കകളും റെയിൽവെ ഉന്നയിച്ചപ്പോൾ പലതിനും കെ റെയിൽ എംഡിക്ക് മറുപടി ഉണ്ടായിരുന്നില്ല.

പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയിൽ വലിയ രാഷ്ട്രീയ വിഷയമായി ഉയർത്തുന്നതും സർക്കാർ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോൺഗ്രസ് തീരുമാനം.

സമരത്തിനെതിരെ സർക്കാർ രൂക്ഷ വിമർശനവുമായാണ് നേരത്തേ രം​ഗത്തെത്തിയത്. പദ്ധതിയുമായി മുന്നോട്ട പോകുമെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മുകര്യമന്ത്രി പറഞ്ഞു. അടികിട്ടേണ്ട സമരമാണിതെന്നുും നാലിരട്ടി പണം കൊടുത്താൽ ഒഴിഞ്ഞു പോകണമെന്നും ആയിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് സജി ചെറിയാൻ പരിഹസിച്ചപ്പോൾ സമരക്കാരുടെ കരച്ചിലിനെ പരിഹസിച്ചായിരുന്നു മന്ത്രി പി രാജീവിന്റം പ്രതികരണം 

അതേസമയം, ജനങ്ങളെ കൂടുത്‍ ചൊടിപ്പിക്കുന്ന ഒരു നടപടിയുമായി സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. സിൽവർലൈൻ അതിരടയാള കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. നട്ടാശേരിയിൽ 100 പേർക്കെതിരെ കേസ് എടുത്തു. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തിൽ 75 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്. 

സിൽവർ ലൈൻ സർവേക്കും അതിരടയാള കല്ലിടലിനുമെതിരെ നാടൊട്ടാകെ വൻ പ്രതിഷേധമാണ് തുടരുന്നത്. പലയിടത്തും പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിലാണ് സർവേ നിർത്തിവയ്ക്കുന്നത്. പലയിടത്തും സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ചതും അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊന്നാലും ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് നിലപാട് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends